Flash News

ഹെല്‍മറ്റിനെച്ചൊല്ലി തര്‍ക്കത്തിനിടെ തലക്കടിയേറ്റ കോണ്‍സ്റ്റബിള്‍ മരിച്ചു

September 1, 2016

sinde

മുംബൈ: ഹെല്‍മറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ വിലാസ് ഷിന്‍ഡെ (50) മരിച്ചു. കഴിഞ്ഞ 23ന് ഖാറിലെ പെട്രോള്‍ പമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത ബൈക്ക് യാത്രക്കാരന്‍ പലകകൊണ്ട് തലക്കടിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ബാലന്‍ ഇപ്പോള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ റിമാന്‍ഡിലാണ്.

ഹെല്‍മറ്റില്ലാതെ പെട്രോള്‍ അടിക്കാനത്തെുന്ന ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പെട്രോള്‍ പമ്പുകളില്‍ ട്രാഫിക് പൊലീസുകാരെ നിയോഗിക്കണമെന്നാണ് ഗതാഗതവകുപ്പിന്‍െറ നിര്‍ദേശം. ഇതു പ്രകാരം സംഭവ ദിവസം ഖാറിലെ പെട്രോള്‍ പമ്പില്‍ വിലാസ് ഷിന്‍ഡെക്കായിരുന്നു ചുമതല. ഹെല്‍മറ്റില്ലാതെ പെട്രോള്‍ അടിക്കാനത്തെിയ ബാലനോട് ലൈസന്‍സും മറ്റ് രേഖകളും ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. ഫോണില്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയ ബാലന്‍ പലകകൊണ്ട് വിലാസ് ഷിന്‍ഡെയുടെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ് വിലാസ് ഷിന്‍ഡെ വീണതോടെ ബാലന്‍ രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ പിടിയിലായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top