Flash News

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചര്‍ച്ച ഹൂസ്റ്റണില്‍ സെപ്തംബര്‍ 11-ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

September 1, 2016

Indo-American Press Club - DEBATERS 3_1ഹൂസ്റ്റണ്‍: ഇന്തോ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ നേതാക്കളെ ഒരു കുടക്കീഴില്‍ അണിനിരത്തി ആസന്നമായിരിക്കുന്ന ‘യു.എസ്. പ്രസിഡന്റ് ഇലെക്ഷന്‍’ സംബന്ധിച്ച് നടത്തപ്പടുന്ന ചര്‍ച്ച ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഇത്രയും ബൃഹത്തായ ഒരു ഇന്തോ അമേരിക്കന്‍ സമ്മേളനം ഹൂസ്റ്റണില്‍ നടത്തപ്പെടുന്നത് ആദ്യമായിട്ടാണ്.

300-ല്‍ പരം നേതാക്കള്‍ ഒരുമിച്ചുകൂടി ഗൗരവമായി തെരെഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും ചിന്തകളും തദ്ദേശിയരുമായി പങ്കിടുവാന്‍ ഉള്ള വേദിയായാണ് സംഘാടകര്‍ ഈ സംവാദത്തെ ദര്‍ശിക്കുന്നത്.

ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ച സെപ്റ്റംബര്‍ 11 ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 8.30 വരെയാണ് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ചാണ് നടത്തപ്പെടുന്നത്. വൈകുന്നേരം 5.30-ന് ഇന്തോ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ നേതാക്കളെ പരിചയപ്പെടുത്തുന്ന ചടങ്ങോടുകൂടി സമ്മേളനം ആരംഭിക്കും.

സെലിബ്രറ്റി സിംഗര്‍ ഗ്രാഡി ലോംഗിന്റെ പ്രാരംഭ ഗാനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഐ എ പി സി (IAPC) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് ഈശോ സ്വാഗതം ആശംസിക്കും.

സംഘടനയുടെ ചെയര്‍മാന്‍ ജിന്‍സ് മോന്‍ സഖറിയ ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ദര്‍ശനവും പ്രസക്തിയും എന്ന വിഷയത്തെ അധികരിച്ച് ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഹൂസ്റ്റണ്‍ ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇന്തോ അമേരിക്കന്‍ ടി.വി, റേഡിയോ, പത്ര മാധ്യമ രംഗത്ത് ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന 30 ല്‍ പരം മാധ്യമ പ്രവര്‍ത്തകരെയും സാഹിത്യ നായകരെയും സ്റ്റാഫോസ് സിറ്റി കൗണ്‍സില്‍ പ്രോടെം മേയര്‍ കെന്‍ മാത്യു സദസിന് പരിചയപ്പെടുത്തും. നിരവധി മലയാളികളെയും ആദരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. റോജന്‍ ജേക്കബ് ഈശോ അമേരിക്കന്‍ ദേശീയ ഗാനം ആലപിയ്ക്കും.

തുടര്‍ന്ന് ജഡ്ജ് ജോ ക്ലൗസര്‍ സന്ദേശം നല്‍കും. സംഘടനയുടെ നാഷണല്‍ കമ്മറ്റി അംഗം സിറിയക്ക് സ്‌കറിയാ ‘മുഖ്യധാരയിലേക്കുള്ള വഴി’ എന്ന വിഷയത്തെ അധികരിച്ച് പ്രസംഗിയ്ക്കും.

6.30 ന് ആവേശത്തിന്റെ അലയടികളുമായി യു എസ് ഇലക്ഷന്‍ ഡിബേറ്റിന് തുടക്കം കുറിക്കും.

‘റിപ്പബ്ലിക്കന്‍’ വിഭാഗത്തെ പ്രതിനിധീകരിച്ച് ലെന്‍ സ്വാന്‍സണ്‍ (ഡൊണാള്‍ഡ് ട്രം‌പിന്റെ അഡ്വൈസര്‍) ഡോ. നിക്ക് നികാം (നികാം റേഡിയോ) ഡോ. രമേശ് ചെറിവിരള, സംഗീത ഭുവ കടാരിയ (ഹോസ്റ്റ് ടി.വി ഹൂസ്റ്റണ്‍) എന്നിവര്‍ അണിനിരക്കുമ്പോള്‍ സ്‌റ്റേറ്റ് റപ്രസന്റേറ്റീവ് റോണ്‍ റെയ്‌നോള്‍ഡ്, അറ്റോര്‍ണി ചാള്‍സ് ഫോസ്റ്റര്‍ (ഹില്ലരി ക്ലിന്റന്റെ അഡ്വൈസര്‍), അറ്റോര്‍ണി ജോര്‍ജ് വില്ലി, അമീ പട്ടേല്‍ (മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്), ജവഹര്‍ മല്‍ഹോത്ര (പബ്ലിഷര്‍, ഇന്തോ അമേരിക്കന്‍ ന്യൂസ്) എന്നിവര്‍ ‘ഡമോക്രാറ്റിക്’ വിഭാഗത്തെ നയിയ്ക്കും.

ഗ്രാഡി ലോംഗിന്റെ ‘ഹിന്ദി’ ഗാനാലാപനവും ഉണ്ടായിരിക്കും. മോഡറേറ്റര്‍ സംവാദത്തിനിടയിലുള്ള ചോദ്യോത്തരങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അഭിപ്രായ വോട്ടും നന്ദി പ്രകാശനവും ഐ എ പി സി ഡയറക്ടര്‍ ബോര്‍ഡംഗം ബാബു യേശുദാസ് നിര്‍വഹിക്കും.

ഗ്രാഡി ലോംഗിന്റെ ‘ഗോഡ് ബ്ലസ് അമേരിക്ക’ എന്ന ഗാനത്തോടെ ചടങ്ങുകള്‍ക്ക് തിരശ്ശീല വീഴും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 832 771 7646, ഈശോ ജേക്കബ് 832 771 7646, ജോസഫ് പൊന്നോലി 832 356 7142.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top