- Malayalam Daily News - https://www.malayalamdailynews.com -

ഉസ്ബെകിസ്താന്‍ പ്രസിഡന്‍റ് ഇസ്ലാം കരീമൊവ് അന്തരിച്ചു

675A3337-D54E-4DD1-9F00-C0450C0034DB_mw1024_s_nമോസ്കോ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉസ്ബെകിസ്താന്‍ പ്രസിഡന്‍റ് ഇസ്ലാം കരീമൊവ് (78)അന്തരിച്ചു. രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ മാധ്യമങ്ങളാണ് പ്രസിഡന്‍റ് മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ നിഷേധിച്ച് ഇളയ മകള്‍ ലൈല കരീമോവ് പിതാവിന്‍െറ നിലമെച്ചപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പിന്നീട് ചില നയതന്ത്ര വൃത്തങ്ങളാണ് മരണം സ്ഥിരീകരിച്ചത്.

സോവിയറ്റ് യൂനിയനില്‍ നിന്ന് വിമോചിതമായ 1991മുതല്‍ രാജ്യത്തിന്‍െറ പ്രസിഡന്‍റായി തുടരുകയാണിദ്ദേഹം. 1938ല്‍ ജനിച്ച കരീമൊവ് ചരിത്ര പ്രസിദ്ധമായ സമര്‍ഖന്ദ് പട്ടണത്തിലാണ് വളര്‍ന്നത്. അനാഥാലയത്തില്‍ പഠിച്ച് സാമ്പത്തിക ശാസ്ത്ത്രിലും മെക്കാനിക്കല്‍ എന്‍ജിനിയറിങിലും ബിരുദധാരിയായ ഇദ്ദേഹം 1980കളുടെ അവസാനത്തോടെയാണ് ഉസ്ബെക് രാഷ്ട്രീയത്തിലെ നേതൃത്വത്തിലത്തെുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]