Flash News

പാക്കിസ്താനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 17 മരണം; താലിബാനാണെന്ന് സംശയം

September 2, 2016

download (2)പെഷാവര്‍: പാക്കിസ്താനിലെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മര്‍ദാനിലെ തിരക്കേറിയ ജില്ലാ കോടതി വളപ്പിലുണ്ടായ സ്ഫോടനത്തില്‍ 12 പേരാണ് മരിച്ചത്. ഈ സംഭവത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പെഷാവറിലെ ക്രിസ്ത്യന്‍ കോളനിയില്‍ ആക്രമണത്തിനത്തെിയ സായുധരായ നാലു ചാവേറുകളെ സുരക്ഷാസൈനികര്‍ കൊലപ്പെടുത്തി . ഇവരുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സുരക്ഷാ ഗാര്‍ഡ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ബലൂചിസ്ഥാനിലെ ക്വറ്റയില്‍ കോടതിയിലുണ്ടായ ആക്രമണത്തില്‍ 70 പേരാണ് മരിച്ചത്.

മര്‍ദാനില്‍ ഹാന്‍ഡ് ഗ്രനേഡ് എറിഞ്ഞ ശേഷമാണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. 12 പേരുടെ മൃതദേഹവും കണ്ടെടുത്തതായി സുരക്ഷാസേനാ മേധാവി ഹാരിസ് ഹബീബ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെഷാവറിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് നാലു ചാവേറുകളെ സൈന്യം വധിച്ചത്. ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെയത്തെിയ സൈനികരും ചാവേറുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് രണ്ടുപേര്‍ സ്വയം പൊട്ടിത്തെറിച്ചത്. മറ്റ് രണ്ടുപേര്‍ സൈനികരുടെ തോക്കിനിരയാവുകയായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും സിവിലിയനുമടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top