തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഏഴു വയസ്സുകാരിയെ പിതാവ് നിലത്തടിച്ചുകൊന്ന കേസില്‍ വിചാരണ പൂര്‍ത്തിയായി

Malayalam-daily-news-thump-1-2-1കണ്ണൂര്‍: തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഏഴു വയസ്സുകാരിയെ പിതാവ് നിലത്തടിച്ചുകൊന്ന കേസിന്‍െറ വിചാരണ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. തൃപ്രങ്ങോട്ടൂര്‍ അരയാക്കണ്ടി പീടികയില്‍ സൂരിക്കണ്ടിയില്‍ ഐശയെ കൊലപ്പെടുത്തിയ കേസിന്‍െറ വിചാരണയാണ് പൂര്‍ത്തിയായത്. പിതാവ് അബുവാണ് (36) കേസിലെ പ്രതി.

2010 ജനുവരി 14ന് രാത്രി 10നാണ് സംഭവം. കിടക്കുകയായിരുന്ന മകളെ പ്രതി വീടിന്‍െറ വരാന്തയിലടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 26 സാക്ഷികളുള്ള ഈ കേസില്‍ പെണ്‍കുട്ടിയുടെ മാതാവുള്‍പ്പെടെയുള്ള 16 സാക്ഷികളെയാണ് വിസ്തരിച്ചത്.

Print Friendly, PDF & Email

Leave a Comment