Flash News

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കെ. സുരേന്ദ്രന്‍; വേണ്ടെന്ന് ശോഭ സുരേന്ദ്രന്‍

September 3, 2016

surendranപാലക്കാട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെയും ദിവസവും നട തുറക്കുന്നതിനെയും അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്നാല്‍, ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഇതിനെതിരെ രംഗത്തുവന്നു. പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അടക്കം സംസ്ഥാന നേതൃനിരയിലെ പ്രമുഖര്‍ ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ളെന്ന അഭിപ്രായക്കാരാണ്. രാഷ്ട്രീയക്കാര്‍ ഇതില്‍ ഇടപെടേണ്ടെന്നും ആചാരങ്ങള്‍ മാറ്റണമെന്നുണ്ടെങ്കില്‍ അതിന് ചുമതലപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

സ്ത്രീ പ്രവേശനത്തിലും ദൈനംദിന പൂജയുടെ കാര്യത്തിലും ചര്‍ച്ച വേണമെന്നും അയ്യപ്പന്‍ ബ്രഹ്മചാരി ആണെന്നതുകൊണ്ട് സ്ത്രീ വിദ്വേഷി ആകണമെന്നില്ളെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് 41 ദിവസം തുടര്‍ച്ചയായി വ്രതം എടുക്കാന്‍ കഴിയില്ളെന്നതാണ് വിലക്കിന് കാരണമായി പറയുന്നത്. പുരുഷന്മാരില്‍ മഹാഭൂരിപക്ഷവും 41 ദിവസം വ്രതം എടുക്കാതെയാണ് മല കയറുന്നത്. മാസത്തില്‍ അഞ്ചുദിവസം ആകാമെങ്കില്‍ എന്തുകൊണ്ട് മുപ്പതു ദിവസവും പൂജ ആയിക്കൂടെന്ന ചോദ്യവും സുരേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്.

ശബരിമല വികസനം സംബന്ധിച്ച് ഈയിടെ പമ്പയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദിവസവും നട തുറക്കുന്ന രീതിയിലേക്ക് ശബരിമല ക്ഷേത്രം മാറണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അതിനോട് കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. ശബരിമല ആചാരങ്ങളില്‍ ഇടപെടല്‍ വേണ്ടെന്നാണ് ഇതേക്കുറിച്ച് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top