- Malayalam Daily News - https://www.malayalamdailynews.com -

വീടിനകത്ത് കടന്ന തെരുവുനായ് പിഞ്ചുകുഞ്ഞിനെ കടിച്ചു മുറിച്ചു

dog bite baby

മലപ്പുറം: വീടിനകത്ത് കയറിയ തെരുവുനായയുടെ ആക്രമണത്തില്‍ ഒരു വയസ്സുകാരിക്ക് സാരമായ പരിക്ക്. കോഡൂര്‍ ചെമ്മങ്കടവിലെ പട്ടര്‍ക്കടവന്‍ മുഹമ്മദ് റിയാദിന്‍െറ മകള്‍ ഇഷയെയാണ് നായ കടിച്ചത്. തലക്കും മുഖത്തും കൈക്കും മുറിവേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ കുത്തിവെപ്പെടുത്തശേഷം വീട്ടിലേക്ക് മാറ്റി.

വീട്ടിലെ ഭക്ഷണമുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ അടുക്കളവാതിലിലൂടെ കയറിയ നായ് കടിക്കുകയായിരുന്നു. കടിച്ചെടുത്ത് പുറത്തേക്ക് ഓടാനുള്ള ശ്രമത്തിനിടെ, ഇഷയുടെയും സഹോദരന്‍െറയും നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് കസേര കൊണ്ടടിച്ചാണ് നായയെ വേര്‍പ്പെടുത്തിയത്. ബഹളം കേട്ടെത്തിയവരെയും നായ് ആക്രമിക്കാനൊരുങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]