തിരുവനന്തപുരം: നടന് മമ്മൂട്ടി തന്‍െറ ജ്യേഷ്ഠനെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കടന്നപ്പള്ളി തന്‍െറ പ്രായംകൂടിയ അനുജനെന്ന് മമ്മൂട്ടിയുടെ മറുപടി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പ്രഥമ നവതി പുരസ്കാരം നടന് മമ്മൂട്ടിക്ക് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു അധ്യക്ഷപ്രസംഗത്തിനിടെ മന്ത്രിയുടെ പരാമര്‍ശം.
മമ്മൂട്ടിയുടെ ജന്മദിനം പുരസ്കാര വേദിയില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. സെപ്റ്റംബര്‍ 7നാണ് മലയാളികളുടെ പ്രിയതാരത്തിന്റെ ജന്മദിനമെങ്കിലും പുരസ്കാര ദാനത്തോട് അനുബന്ധിച്ച് വേദിയില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. ചിങ്ങ മാസത്തിലെ വിശാഖമാണ് മമ്മൂട്ടിയുടെ ജന്മനക്ഷത്രം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇങ്ങനെ ഒരു ജ്യേഷ്ഠനെ കിട്ടാത്തതില്‍ അസൂയയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. തന്‍െറ മകനെയും കടന്നപ്പള്ളി ജ്യേഷ്ഠനെന്നാണ് വിളിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരു ജയസൂര്യയാണ് നവതി പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചത്. ജസ്റ്റിസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാവ് കെഎന്‍ രാധാകൃഷ്ണന്, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.