Flash News

കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല -മന്ത്രി ജി. സുധാകരന്‍

September 5, 2016

G sudhakaran speech on media and courtആലപ്പുഴ: കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ലെന്ന് മന്ത്രി ജി. സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നം ഉന്നതതലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കണം. കോടതിവളപ്പ് ജഡ്ജിയുടെ അധികാരപരിധിയിലുള്ളതാണ്. അവിടെ അഭിഭാഷകര്‍ പത്രപ്രവര്‍ത്തകരെ തടയുന്നത് ശരിയല്ല. സമൂഹത്തിന്‍െറ ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ഇഷ്ടമില്ലാത്തവരെ ആക്രമിക്കുന്നതും ഭൂഷണമല്ല. അഭിഭാഷകര്‍ കൂടുതല്‍ സംയമനം പാലിക്കണം. രാജാവ് കഴിക്കുന്ന ആഹാരമെന്തെന്നു നോക്കാന്‍വരെ അവകാശമുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നത് സിവില്‍ സൊസൈറ്റിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തിനുതന്നെ ആഘാതമാകുമെന്ന് മുഖ്യപ്രഭാഷണത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. കൊടിപിടിക്കുന്നവരുടെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് കൊടിപിടിപ്പിക്കേണ്ട അവസ്ഥ സംജാതമാക്കിയത് ശരിയായില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈകോടതി കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top