മാര്‍ ജോര്‍ജ് ആലഞ്ചേരി സെപ്‌തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സന്ദര്‍ശനത്തിനെത്തുന്നു

Mar.Alancherry (2)ന്യൂജേഴ്‍സി: സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെപ്‌തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സന്ദര്‍ശനത്തിനെത്തുന്നു.

സോമര്‍സെറ്റില്‍ പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന ശ്രേഷ്ഠ മെത്രാപ്പോലീത്തയെ സ്വീകരിക്കാനായുള്ള തയ്യാറെടുപ്പിലാണ് ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയോടൊപ്പം ഇടവക സമൂഹം.

അന്നേ ദിവസം മാതാവിന്റെ ജനന തിരുനാളും, ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീര്‍വ്വാദ കര്‍മ്മങ്ങളും നടക്കും. ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാതേഷ്‌സും, മരിയൻ മതേഷ്‌സും, യുവജനങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകീട്ട് ഏഴു മണിയോടെ സ്വീകരണ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മീകത്വത്തില്‍ ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങള്‍ ദേവാലയത്തില്‍ നടക്കും. മാര്‍ ജോര്‍ജ് ആലഞ്ചേരി നയിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളി, പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, സ്റ്റാറ്റന്‍ ഐലന്റ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്‌, ഫാ. പോളി തെക്കന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

ദിവ്യബലിക്ക് ശേഷം പുതുതായി നിമ്മിച്ച ഗ്രോട്ടോയുടെ ആശീര്‍വാദവും, പുതിയ അധ്യയന വര്‍ഷത്തെ വിശ്വാസ പരിശീലന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും നടക്കും.

വെള്ളിയാഴ്ച്ച നക്കുന്ന മാതാവിന്റെ ജന്മദിന തിരുനാള്‍ ആഘോഷങ്ങളിലും, ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലും പങ്കെടുക്കാന്‍ എല്ലാ ഇടവകാംഗങ്ങളെയും വികാരി ഫാ. തോമസ് കാടുകപ്പിള്ളിയും, ട്രസ്റ്റിമാരും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ കടുകപ്പിള്ളില്‍ (വികാരി) 908 837 9484, റ്റോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, മേരിദാസന്‍ തോമസ്‌ (ട്രസ്റ്റി) 201 912 6451, മിനേഷ്‌ ജോസഫ്‌ (ട്രസ്റ്റി) 201 978 9828.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment