കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ മകള്‍ ഐശ്വര്യ പാലാരിവട്ടം വെണ്ണലയിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 117 പവന് ആഭരണങ്ങള്‍ കണ്ടെടുത്തു.
ഐശ്വര്യയുടെ ഭര്‍ത്താവും ജോയന്റ് അക്കൗണ്ട് ഉടമയുമായ വിപിന്‍െറ സാന്നിധ്യത്തിലാണ് വിജിലന്‍സ് ലോക്കര്‍ തുറന്നത്. സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍തന്നെ വെച്ച് സീല്‍ചെയ്തു.
രണ്ടുവര്‍ഷം മുമ്പായിരുന്നു ഐശ്വര്യയുടെ വിവാഹം. അന്ന് ബാബു നല്‍കിയതാണ് ഈ സ്വര്‍ണാഭരണങ്ങളെന്നാണ് നിഗമനം. എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹം. ഇതിന്‍െറ ചെലവ് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിനായി ബാങ്ക് വായ്പയെടുത്തതായി രേഖയില്ല. മന്ത്രിയെന്ന നിലക്കുള്ള ശമ്പളമല്ലാതെ മറ്റ് വരുമാനങ്ങളൊന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുമില്ല. ഐശ്വര്യയുടെ പേരില്‍ വെണ്ണലയിലെ യൂനിയന്‍ ബാങ്കില്‍ മറ്റൊരു ലോക്കര്‍ കൂടിയുണ്ട്. മൂത്തമകള്‍ ആതിരയുടെ പേരില്‍ തൊടുപുഴയിലും ബാങ്ക് ലോക്കറുണ്ട്. ബാബുവിന്‍െറ പേരില്‍ തൃപ്പൂണിത്തുറ എസ്.ബി.ടിയിലും ലോക്കറുണ്ട്. ഇവയും പരിശോധിക്കും.
കെ. ബാബു മന്ത്രിയായിരുന്നപ്പോള്‍ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. നന്ദകുമാറിന്‍െറ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറ ഏരൂരില്‍ നടത്തുന്ന എന്‍.എം ഫൈനാന്‍സ് എന്ന സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ ബാബു പണം മുടക്കിയിട്ടുണ്ടോയെന്ന് അറിയാനായിരുന്നു ചോദ്യംചെയ്യല്‍. എന്നാല്‍, ബാബുവുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ളെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍, സ്വര്‍ണപ്പണയ ബിസിനസിനുള്ള മൂലധനം സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply