പൊലീസ് മര്‍ദനം: നിയമനടപടി സ്വീകരിക്കുമെന്ന് ഡോ. മുനീര്‍

Malayalam-daily-news-thump-1-2ആലുവ: തന്നെ അകാരണമായി മര്‍ദിച്ച പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഡോ. മുനീര്‍. മര്‍ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹം ഒരാഴ്ചയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കും.

കുട്ടികളെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ജനങ്ങളെ മുഴുവന്‍ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ സന്ദര്‍ശിക്കുന്നതിനിടെയാണ് പൊലീസ് തന്നെ മര്‍ദിച്ചത്. ചോദ്യം ചെയ്തപ്പോള്‍ കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍വെച്ചും മര്‍ദിച്ചു. ഗുരുതരമായി മര്‍ദനമേറ്റ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രശ്നമൊന്നും ഇല്ലെന്ന് വരുത്തിതീര്‍ക്കാന്‍ അവിടെയുണ്ടായിരുന്ന ഡോക്ടര്‍ പൊലീസിന് ഒത്താശ ചെയ്യുകയായിരുന്നു. അടിവയറ്റില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് മൂത്രതടസ്സം അനുഭവപ്പെട്ടതിനാലാണ് ഡോ.മുനീറിനെ കേരളത്തിലെത്തിച്ചത്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment