Flash News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനുനേരെ ജലപീരങ്കി

September 5, 2016

youth congress strikeതിരുവനന്തപുരം: സ്വാശ്രയ ഫീസ്വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ ജലപീരങ്കി പ്രയോഗം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോകുന്ന വാനിന്‍െറ മുന്നില്‍ കിടന്നും എം.ജി റോഡ് ഉപരോധിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മാര്‍ച്ചിനെ നേരിടാന്‍ ബാരിക്കേഡുകളുമായി പൊലീസ് നോര്‍ത് ഗേറ്റിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി സൗത്ഗേറ്റിലേക്ക് നീങ്ങുകയും അതുവഴി ഇരച്ചുകയറുകയുമായിരുന്നു. ഇവിടെ വേണ്ടത്ര പൊലീസ് സന്നാഹം ഇല്ലാതിരുന്നതിനാല്‍ സമരക്കാര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. പിന്നീട് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ ഗേറ്റിന് പുറത്താക്കിയത്. പൊലീസും പ്രവര്‍ത്തകരുമായി ബലപ്രയോഗവും ചെറിയ തോതില്‍ കല്ളേറും ഉണ്ടായതോടെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് നടത്തിയ കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. എറണാകുളം ഡി.സി.സി ഓഫിസില്‍നിന്നാരംഭിച്ച പ്രകടനം താലൂക്ക് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

മുന്‍മന്ത്രി കെ. ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്‍റിന്‍െറ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഫീസ് വര്‍ധിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങാതെ മാളത്തിലൊളിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാശ്രയ മാനേജ്മെന്‍റകളുടെ ഏജന്‍റായി സര്‍ക്കാര്‍ അധ$പതിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി അവഗണിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയ പകപോക്കലാണ് ഇടതു സര്‍ക്കാറിന്‍െറ നയമെന്നും ബാബു ആരോപിച്ചു.

ഹൈബി ഈഡന്‍ എം.എല്‍.എ, മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ദീപക് ജോയ്, അജിത് അമീര്‍ ബാവ, ജെബി മത്തേര്‍, ടി.കെ. സുനില്‍, പി.ബി. സുനീര്‍, മധു തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top