Flash News

റാസല്‍ഖൈമയില്‍ നിന്ന് മടങ്ങിയ യുവാവിനെ കാണാതായി

September 5, 2016

karipoor-airport_22മലപ്പുറം: റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാതായെന്ന് പരാതി. തിരൂര്‍ കോട്ട് കല്ലിങ്ങല്‍ ഇലനാട്ടില്‍ നൗഷാദി(39)നെയാണ് കാണാതായത്. ആഗസ്റ്റ് 31ന് റാസല്‍ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിയ നൗഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. കരിപ്പൂര്‍ പൊലീസ് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നൗഷാദ് വിമാനത്താവളത്തിന് പുറത്തിറങ്ങിയതായി കണ്ടത്തെിയിട്ടുണ്ട്. റാസല്‍ഖൈമയില്‍ നിന്ന് വിമാനം കയറുന്നതിന് മുമ്പ് ഭാര്യയുള്‍പ്പെടെയുള്ളവരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന നൗഷാദ് മൂന്നു മാസം മുമ്പാണ് ഒടുവില്‍ നാട്ടില്‍ വന്ന് മടങ്ങിയത്. റാസല്‍ഖൈമയില്‍ സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. വിസ പുതുക്കാനായി നാട്ടില്‍ വരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top