കാവേരി നദീജല പ്രശ്നം: തമിഴ്നാട്-കര്‍ണാടക ബന്ധം വഷളായി; അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം; തിയറ്ററുകള്‍ അടച്ചു; ബസുകള്‍ തടയുന്നു; തമിഴ്നാട് അതിര്‍ത്തിയില്‍ അതീവ ജാഗ്രത

Chikmagular: Kannada Sena activists protest against the Supreme Court directive to release Cauvery water to Tamil Nadu, in Chikmagalur on Tuesday. PTI Photo (PTI9_6_2016_000160B) *** Local Caption ***
Chikmagular: Kannada Sena activists protest against the Supreme Court directive to release Cauvery water to Tamil Nadu, in Chikmagalur on Tuesday. PTI Photo (PTI9_6_2016_000160B) *** Local Caption ***

ചെന്നൈ: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് പത്ത് ദിവസത്തേക്ക് 12.5 ടി.എം.സി ജലം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതിവിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള ബന്ധം വഷളായി. മാണ്ഡ്യ, കൊള്ളെഗല്‍, സാംരാജ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധപ്രകടനം നടക്കുകയാണ്. ചൊവ്വാഴ്ച മാണ്ഡ്യയില്‍ കന്നട സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമമുണ്ടായി.

കര്‍ണാടകയിലുള്ള തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ പിടിച്ചുവെച്ച് ‘കാവേരി ഞങ്ങളുടേത്’ എന്നെഴുതിയാണ് വിട്ടയക്കുന്നത്. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തമിഴ്സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ അടച്ചിട്ടു. തമിഴ്നാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ ഓടുന്നില്ല. തമിഴ്നാട്ടില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വിസ് പൂര്‍ണമായും നിലച്ചു.

ബസ് സര്‍വിസ് താറുമാറായതോടെ കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ ഹൊസൂര്‍, പാലാര്‍, സത്യമംഗലം, കാക്കനല്ല എന്നിവിടങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. തമിഴ്നാട് അതിര്‍ത്തി വരെ മാത്രമാണ് ബസ് സര്‍വിസുള്ളത്. സേലം ജില്ലയിലെ മേട്ടൂരില്‍നിന്ന് പാലാര്‍ വഴി മൈസൂരു, മാതേശ്വരന്‍മല എന്നിവിടങ്ങളിലേക്കും ഹൊസൂര്‍ വഴി ബംഗളൂരുവിലേക്കുമുള്ള ബസുകളാണ് നിര്‍ത്തിവെച്ചത്. സത്യമംഗലം, ബണ്ണാരി, സാംരാജ്നഗര്‍ വഴി മൈസൂരുവിലേക്ക് പോകുന്ന റൂട്ടില്‍ തിങ്കളാഴ്ച ഉച്ച മുതല്‍ ബസ് സര്‍വിസ് നിലച്ചിട്ടുണ്ട്. മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ പലയിടങ്ങളിലും സമരക്കാര്‍ തടസ്സം സൃഷ്ടിച്ചു.

പ്രതിഷേധം അക്രമാസക്തമായതിനെതുടര്‍ന്ന് അതിര്‍ത്തിയില്‍ തമിഴ്നാട് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കര്‍ണാടക രജിസ്ട്രേഷന്‍ ടൂറിസ്റ്റ് ബസിന് നേരെ തഞ്ചാവൂരില്‍ കല്ളേറുണ്ടായി. ഇരു സംസ്ഥാനങ്ങളില്‍ നിന്നുളള ബസുകളും അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. 700 ഓളം ബസുകളാണ് ഇരു സംസ്ഥാനങ്ങളിലും സര്‍വീസ് നടത്തുന്നത്.

കൃഷ്ണഗിരി, ധര്‍മ്മപുരി- ഹൊസൂര്‍ പാതിയിലും പാലാര്‍ വഴിയും മറ്റും കര്‍ണാടകയിലേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കാവേരിയുടെ തീര പ്രദേശങ്ങളായ മാണ്ഡ്യ, മഡ്ഡൂര്‍ മേഖലയില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി റോഡുകള്‍ കൈയടക്കിയിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വെള്ളം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളും പ്രതിഷേധ രംഗത്തുണ്ട്.

ശിരുവാണി ഡാം: തമിഴ്നാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

കോയമ്പത്തൂര്‍: അട്ടപ്പാടിയില്‍ ശിരുവാണി പുഴക്ക് കുറുകെ പുതിയ ഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാറിന്‍െറ നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയില്‍ കെ.കെ ചാവടിയിലാണ് ധര്‍ണ സംഘടിപ്പിച്ചത്. വനിതകളുള്‍പ്പെടെ മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment