കര്‍ഷകരുടെ വീട്ടുപടിക്കല്‍ രാഹുല്‍; യു.പിയില്‍ ഭരണം നല്‍കിയാല്‍ കര്‍ഷകവായ്പ എഴുതിത്തള്ളുമെന്നും വൈദ്യുതി ബില്‍ പകുതിയായി വെട്ടിക്കുറക്കുമെന്നും ഉറപ്പ്

VBK-RAHUL_GANDHI_2999986fലഖ്നോ: ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ മഹായാത്രയുമായി രാഹുല്‍ ഗാന്ധി. 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് തുടക്കമിട്ട രാഹുല്‍ കര്‍ഷകരെ നേരില്‍ കണ്ട് വാഗ്ദാനങ്ങള്‍ നല്‍കി. കര്‍ഷകരുടെ വീട്ടിലത്തെി അദ്ദേഹം പ്രശ്നങ്ങള്‍ കേള്‍ക്കുകയും ആവശ്യങ്ങള്‍ എഴുതിവാങ്ങുകയും ചെയ്തു. തന്‍െറ വായ്പയുടെ വിശദാംശങ്ങള്‍ സംസാരിക്കുകയും മൊബൈല്‍ നമ്പര്‍ എഴുതിവാങ്ങുകയും ചെയ്തതായി ഓം പ്രകാശ് സിങ് എന്ന കര്‍ഷകന്‍ പറഞ്ഞു. ‘ദേവ്രിയ ടു ദില്ലി യാത്ര’യില്‍ അണിചേരാന്‍ കര്‍ഷകരോട് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

2017ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലത്തെിയാല്‍ കര്‍ഷകവായ്പ എഴുതിത്തള്ളുകയും വൈദ്യുതി ബില്‍ പകുതിയായി വെട്ടിക്കുറക്കുകയും ചെയ്യുമെന്നാണ് കര്‍ഷകര്‍ക്ക് നല്‍കുന്ന വാഗ്ദാനം.

കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ കര്‍ഷകരെയും തൊഴിലാളികളെയും മറന്നതായി മഹായാത്രക്ക് തുടക്കം കുറിച്ച റോഡ് ഷോയില്‍ രാഹുല്‍ പറഞ്ഞു. തങ്ങളുടെ പ്രചാരണം കര്‍ഷകരുടെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ സമ്മര്‍ദം ചെലുത്തും. തങ്ങള്‍ക്ക് യു.പിയിലോ കേന്ദ്രത്തിലോ സര്‍ക്കാരില്ല. എന്നാല്‍ തങ്ങള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കുന്നു. അവകാശങ്ങള്‍ക്കായി അവര്‍ക്കൊപ്പം പോരാടും. കര്‍ഷകരാണ് രാജ്യത്തിന് ഭക്ഷണം നല്‍കുന്നത്. അവരെ സംരക്ഷിക്കണമെന്ന് താന്‍ മോദിയോട് ആവശ്യപ്പെട്ടതാണ്. അതിനാദ്യം കര്‍ഷകവായ്പ എഴുതിത്തള്ളുകയാണ് വേണ്ടത്. എന്നാല്‍ വമ്പന്‍ വ്യവസായികളുടെ വായ്പകളാണ് മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. യു.പിയില്‍ പഞ്ചസാര ഫാക്ടറികള്‍ വ്യാപകമായി അടച്ചുപൂട്ടുന്നു. വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

കിസാന്‍ യാത്രക്കിടെ പലയിടങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കും. നേതാവിന്‍െറ സംസ്ഥാനത്തെ ഏറ്റവും വലിയ യാത്ര വന്‍ വിജയമാകുന്നതിന് പാര്‍ട്ടി എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 233 നിയമസഭാ മണ്ഡലങ്ങളിലൂടെയും രാഹുലിന്‍െറ യാത്ര കടന്നുപോകും. 2500 കിലോമീറ്റര്‍ പിന്നിട്ട് ഡല്‍ഹിയിലാണ് യാത്ര സമാപിക്കുക. ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും കര്‍ഷകരും യുവാക്കളും ദലിതരുമായും രാഹുല്‍ സംസാരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment