Flash News

കെ.എസ്.യു മാര്‍ച്ചിനെതിരെ വീണ്ടും ജലപീരങ്കി

September 6, 2016

youth congress marchതിരുവനന്തപുരം: സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നൂറിലധികം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് സെക്രട്ടേറിയറ്റ് സമരകവാടത്തിനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ കുത്തിയിരിപ്പ് സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്‍റുകളുമായി ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ സ്വാശ്രയ മേഖലയെ കച്ചവടവത്കരിക്കുകയാണെന്ന് വിഷ്ണുനാഥ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വലിയ ഫീസ് വര്‍ധന നടത്തിയ സര്‍ക്കാര്‍ ഇടുക്കി, വയനാട് പോലുള്ള ജില്ലകളില്‍ സ്വാശ്രയ സീറ്റുകള്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ്. ഇത് മാനേജ്മെന്‍റുകളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞയുടനെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റി അകത്തുകടക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പീരങ്കി പ്രയോഗത്തിനിടയില്‍പെട്ടും ലാത്തിയടിയേറ്റും നിഹാല്‍, നദീല്‍, റിങ്കു പടിപ്പുര എന്നീ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, റോജി എം. ജോണ്‍ എന്നിവരും ജലപീരങ്കിപ്രയോഗത്തില്‍പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top