നടന്‍ ശ്രീജിത്ത് രവിക്കെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍

dc-Cover-9tk1j3d71c1iiefr9qtuvstgd7-20160903013254.Mediപാലക്കാട്: വിദ്യാര്‍ഥിനികള്‍ക്കുനേരെ നടന്‍ ശ്രീജിത്ത് രവി നഗ്നത പ്രദര്‍ശിപ്പിച്ചെന്ന പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഒറ്റപ്പാലം സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.

ആഗസ്റ്റ് 27ന് നടന്ന സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജശേഖരനെ സസ്പെന്‍ഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട നടപടികളില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് എസ്.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടത്തും.

പൊലീസ് അന്വേഷണം വൈകുന്നെന്നാരോപിച്ച് പരാതിക്കാര്‍ കലക്ടറെ സമീപിച്ചിരുന്നു. കലക്ടര്‍ പി.മേരിക്കുട്ടിയുടെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ പി.ബി. നൂഹിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. സബ് കലക്ടര്‍ പത്തിരിപ്പാലയിലെ സ്കൂളിലെത്തി വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കുകയും സംഭവം അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െറ കണ്ടത്തെല്‍. സബ് കലക്ടര്‍ സ്കൂളിലെത്തി മൊഴിയെടുത്ത ശേഷമാണ് പൊലീസ് സംഭവം അന്വേഷിച്ചതും ഒന്നാം തീയതി ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടര്‍ന്നാണ് എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നടപടി. ശ്രീജിത്തിന് നേരത്തെ പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ഒറ്റപ്പാലത്തിന് സമീപം പത്തിരിപ്പാലയില്‍ ആഗസ്റ്റ് 27നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കാറിലെ ഡ്രൈവിംഗ് സീറ്റിലിരുന്നിരുന്ന ശ്രീജിത്ത് രവി പാലക്കാട് പത്തിരിപ്പാലയിലുള്ള സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമുള്ള പരാതിയിലാണ് നടനെതിരെ കേസെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment