മെഡിക്കല്‍ കോളജിലെ പിരിച്ചുവിടലിനെതിരെ സമരം ചെയ്തതിന് ജയിലിലടച്ച വനിതാ തൊഴിലാളികള്‍ നിരാഹാരസമരം അവസാനിപ്പിച്ചു

t-d-_medical_college_entrance_2013-10-08_14-18തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ പിരിച്ചുവിടലിനെതിരെ സമരം ചെയ്തതിന് ജയിലിലായ 56 വനിതാ തൊഴിലാളികള്‍ നിരാഹാരസമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണാമെന്ന പ്രതിപക്ഷ നേതാവിന്‍െറയും സംഘടനാ ഭാരവാഹികളുടെയും ഉറപ്പിന്മേലാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.

19 വര്‍ഷമായി മെഡിക്കല്‍ കോളജില്‍ ശുചീകരണ ജോലി ചെയ്തിരുന്ന 260ഓളം തൊഴിലാളികളെയാണ് കഴിഞ്ഞമാസം 14ന് പിരിച്ചുവിട്ടത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 31ന് ദേശീയപാത ഉപരോധിച്ച 56 സ്ത്രീ തൊഴിലാളികളെയാണ് ജയിലില്‍ അടച്ചത്. ഇതോടെ ഇവര്‍ ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയിലിലെത്തി, ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതിനത്തെുടര്‍ന്ന് 55 പേര്‍ നിരാഹാരം അവസാനിപ്പിച്ചിരുന്നു. പക്ഷേ സമരത്തിന് നേതൃത്വം നല്‍കിയ പി. കൃഷ്ണമ്മാള്‍ സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കൃഷ്ണമ്മാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റുള്ളവരും നിരാഹാരം തുടങ്ങി. ഇത് ജയില്‍ അധികൃതരെ കുഴപ്പിച്ചു. സംഭവത്തത്തെുടര്‍ന്ന് ബുധനാഴ്ച വീണ്ടും സംഘടനാപ്രവര്‍ത്തകര്‍ ജയിലിലെത്തി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താമെന്നും സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചതോടെയുമാണ് സമരത്തില്‍നിന്ന് പിന്മാറാന്‍ ഇവര്‍ കൂട്ടാക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment