Flash News

ബാബുവിന്‍െറ മകളുടെ ബാങ്ക് ലോക്കറില്‍നിന്ന് 120 പവന്‍ ആഭരണം കണ്ടെടുത്തു

September 7, 2016

K-Babu-resignകൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ ഇളയ മകള്‍ ഐശ്വര്യയുടെ പേരില്‍ പാലാരിവട്ടം തമ്മനത്തെ യൂനിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറില്‍ നിന്ന് 120 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തത്. കെ. ബാബു മകള്‍ക്ക് സ്ത്രീധനമായി നല്‍കിയതാണ് ഈ സ്വര്‍ണമെന്ന് സംശയിക്കുന്നു. കണ്ടെടുത്ത ആഭരണങ്ങള്‍ ലോക്കറില്‍ത്തന്നെ മുദ്രവെച്ച് സൂക്ഷിക്കും. ആഭരണങ്ങള്‍ ഭാര്യാപിതാവ് വാങ്ങിത്തന്നതല്ലെന്നും പരമ്പരാഗത കുടുംബസ്വത്തിന്‍െറ ഭാഗമാണെന്നും ഐശ്വര്യയുടെ ഭര്‍ത്താവ് വിപിന്‍ പറഞ്ഞു.

2008ലാണ് തേനിയിലെ ഭൂമി ഇടപാട് നടന്നത്. 2012ലാണ് ഐശ്വര്യയെ വിവാഹം കഴിച്ചത്. തന്‍െറ പിതാവിന്‍െറ പേരും ബാബു എന്നാണ്. ഇതാകാം വിജിലന്‍സിനെ തെറ്റിദ്ധരിപ്പിച്ചത്. ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണം ഐശ്വര്യയുടേത് മാത്രമല്ല, കുടുംബത്തിലെ പലരുടെയും ചേര്‍ന്നതാണെന്നും വിപിന്‍ പറഞ്ഞു. വിപിന്‍െറ സാന്നിധ്യത്തിലാണ് വിജിലന്‍സ് ലോക്കര്‍ തുറന്നത്.

കെ. ബാബുവിന്‍െറ പേരില്‍ തൃപ്പൂണിത്തുറ എസ്.ബി.ടിയിലുള്ള ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചെങ്കിലും കാര്യമായൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഐശ്വര്യയുടെ പേരില്‍ത്തന്നെ പാലാരിവട്ടം തമ്മനത്തെ പഞ്ചാബ് നാഷനല്‍ ബാങ്കിലെ ലോക്കറില്‍നിന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് 117 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടെ ഐശ്വര്യയുടേതായി 250 പവനടുത്ത് സ്വര്‍ണമാണ് വിജിലന്‍സ് കണ്ടെടുത്തിട്ടുള്ളത്.

ബാബുവിന്‍െറ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലെ ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിലെ ലോക്കറില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 36 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ഈമാസം മൂന്നിന് ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 18 പവന്‍ ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ബാബുവിന്‍െറയും മക്കളുടെയും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ഭൂസ്വത്ത് സംബന്ധിച്ച അന്വേഷണവും വിജിലന്‍സ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രേഖകള്‍ ഇപ്പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഈ രേഖകളില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളവ അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top