Flash News

തിരുവനന്തപുരത്ത് വീണ്ടും നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; കോളജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായി; പണം പിന്‍വലിച്ചത് ചൈനയില്‍നിന്ന്

September 9, 2016

atm-fraudതിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് മോഷണം. നെറ്റ് ബാങ്കിങ്ങിലൂടെ പട്ടം മരപ്പാലം സ്വദേശിനി രശ്മി എന്ന അധ്യാപികയുടെ 56,000 രൂപ കവര്‍ന്നു. അധ്യാപിക പൊലീസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി. ഈ മാസം അഞ്ച് ആറ് തീയതികളിലാണ് പണം പിന്‍വലിക്കപ്പെട്ടത്.

പട്ടം എസ്ബിടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. എടിഎം കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് കവര്‍ച്ച. അധ്യാപികയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണെ ആരംഭിച്ചു. രാജ്യത്തിന് പുറത്ത് നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയുടെ ഉറവിടം ചൈനയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്താന്‍ സഹായിക്കുന്ന പിഒഎസ് സംവിധാനമാണ് കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. സൈബര്‍ സെല്ലും പൊലീസ് അന്വേഷണത്തിനൊപ്പം ചേര്‍ന്നിട്ടിട്ടുണ്ട്. നഷ്ടമായ പണം അധ്യാപികയ്ക്ക് തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കുറച്ചുനാളായി അധ്യാപിക മെഡിക്കല്‍ അവധിയിലായിരുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല. എല്ലാ മാസവും അഞ്ചിനാണ് അക്കൗണ്ടില്‍ ശമ്പളം എത്തുന്നത്. ഇതില്‍ നല്ലൊരു തുകയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് 50,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ബാങ്കിന്‍െറ സോഫ്റ്റ്‌വെയര്‍ സംബന്ധമായ എന്തെങ്കിലും തകരാറാണോ പ്രശ്നകാരണമെന്നും പരിശോധിക്കുന്നുണ്ട്. പരാതിയെക്കുറിച്ച് ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന കന്‍േറാണ്‍മെന്‍റ് പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമോയെന്ന് പരിശോധിക്കും. ഗബ്രിയേലിന്‍െറ കൂട്ടുപ്രതികളായ നാലുപേര്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരാരെങ്കിലും ചൈനയില്‍നിന്ന് പണം പിന്‍വലിക്കുന്നതാണോയെന്നും പരിശോധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top