ബിരിയാണി പരിശോധനയില്‍ ബീഫിന്‍െറ അംശം കണ്ടെത്തി

Haryana Health Minister Anil Vij addressing to media during Vidhan Sabha Session in Chandigarh on Wednesday, March 30 2016. Express photo by Jasbir Malhi
Haryana Health Minister Anil Vij addressing to media during Vidhan Sabha Session in Chandigarh on Wednesday, March 30 2016. Express photo by Jasbir Malhi

ചണ്ഡീഗഡ്: ഹരിയാനയിലെ മേവാത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ നിന്ന് ശേഖരിച്ച ഏഴ് ബിരിയാണി സാംപിളുകളില്‍ ബീഫിന്‍െറ അംശം കണ്ടത്തെിയതായി ആരോഗ്യ മന്ത്രി അനില്‍ വിജ്. വെറ്ററിനറി സര്‍ജന്‍െറ മേല്‍നോട്ടത്തിലാണ് ഹോട്ടലുകളില്‍ ബിരിയാണി പരിശോധന നടത്തിയത്.

ഇവിടെ നിന്ന് ശേഖരിച്ച ബിരിയാണി സാംപിളുകള്‍ ഹിസാറിലെ ലാലാ ലജ്പത്റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്റിറിനറിയിലെ ലബോറട്ടറിയില്‍ ശാസ്ത്രീയ പരിശോധനക്കയക്ക് വിധേയമാക്കി. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് സാംപിളുകളില്‍ ബീഫിന്‍െറ അംശം കണ്ടത്തെിയതെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക വിഭാഗത്തിന്‍െറ ഹോട്ടലുകളില്‍ നിന്ന് മാത്രമല്ല, സംശയം തോന്നിയ എല്ലാ ഹോട്ടലുകളിലും പരിശോധന നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഗോവധ നിരോധം നിയമം നടപ്പിലാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധനയെന്നും ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ലെന്നും മന്ത്രി വിജ് വ്യക്തമാക്കി. സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്കെതിരല്ല, നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിന് വിഷയത്തെ വര്‍ഗീയവത്കരിക്കുകയാണെന്നും മന്ത്രി കുറ്റെപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment