Flash News

കൊച്ചിക്ക് ഓണസമ്മാനമായി ഇടപ്പള്ളി മേല്‍പാലം തുറന്നു

September 11, 2016

delay_2917234gകൊച്ചി: ഇടപ്പള്ളി മേല്‍പാലം തുറന്നു. ഇടപ്പള്ളിയില്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് പാലം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മന്ത്രിയടക്കമുള്ളവര്‍ നടന്ന് മറുവശത്തെത്തി നാടിന് സമര്‍പ്പിച്ച പാലം അപ്പോള്‍ തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തു. പാലം നിര്‍മാണത്തിന് മാത്രമായി 49 കോടി വകയിരുത്തിയെങ്കിലും 38 കോടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നിര്‍മാണത്തിലൂടെ മാത്രം 11 കോടി മിച്ചം പിടിക്കാന്‍ സാധിച്ചു. പാലം നിര്‍മാണം, സ്ഥലം ഏറ്റെടുക്കല്‍ എന്നിവക്കെല്ലാം ആയി സര്‍ക്കാര്‍ 108 കോടി വകയിരുത്തിയിരുന്നുവെങ്കിലും 78 കോടി മാത്രമാണ് ചെലവായത്. ഡി.എം.ആര്‍.സിയാണ് പാലം പൂര്‍ത്തിയാക്കിയത്.

ഇടപ്പള്ളി മേല്‍പാലത്തിന്‍െറ ഭാഗമായ അടിപ്പാത, എലിവേറ്റഡ് ഓവര്‍ ബ്രിഡ്ജ് എന്നിവയുടെ നിര്‍മാണം മുഖ്യമന്ത്രി, പൊതുമരാമത്ത്-ധന മന്ത്രിമാര്‍ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പ്രഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തെ പൊതു-സഹകരണ-ദേശസാത്കൃത ബാങ്കുകളിലായുള്ള അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയെന്ന പുതിയ സാമ്പത്തിക സമീപനമാണ് സര്‍ക്കാറിനുള്ളത്. ബജറ്റില്‍ 24,000 കോടി മാത്രമാണ് പദ്ധതി തുകയെങ്കില്‍ ഇപ്രകാരം കണ്ടത്തെുന്ന 26,000 കോടിയുള്‍പ്പെടെ 50,000 കോടിയുടെ വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് ആഗ്രഹിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ108 കോടി വകയിരുത്തിയ മേല്‍പാല നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ആകെ 30 കോടിയുടെ മിച്ചമാണ് ഉണ്ടായിട്ടുള്ളതെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഈ തുകയോടൊപ്പം കുറച്ച് കൂടി മുടക്കി സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പള്ളിയില്‍ അടിപ്പാത കൂടി നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടോള്‍ ഒഴിവാക്കാനാവില്ലെന്ന് ദേശീയ പാത വികസന അതോറിറ്റി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കൊച്ചിയിലെ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണം വൈകിയതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ചടങ്ങില്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. കൊച്ചി മേയര്‍ സൗമിനി ജയിന്‍, കളമശ്ശേരി നഗരസഭ അധ്യക്ഷ ജെസി പീറ്റര്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കലക്ടര്‍ മുഹമ്മദ്.വൈ. സഫിറുല്ല, പ്രോജക്ട് ഡയറക്ടര്‍ ഡാനി തോമസ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top