Flash News

പാപ മോചനങ്ങള്‍ക്കായി ചരിത്രമുറങ്ങുന്ന അറഫയില്‍ ജനലക്ഷങ്ങള്‍; പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങ് നിര്‍‌വ്വഹിക്കാന്‍ ലോകമെമ്പാടു നിന്നുള്ള തീര്‍ത്ഥാടകര്‍ നീങ്ങിത്തുടങ്ങി

September 12, 2016

_91107772_mediaitem91107771മുഹമ്മദ് നബിയും അനുയായികളും നിന്ന ചരിത്രമുറങ്ങുന്ന അറഫ മൈതാനിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലല്‍ നിന്നുമായി 19 ലക്ഷത്തോളം തീര്‍ഥാടകര്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ഒത്തുചേര്‍ന്നു. കറുത്തവനോ വെളുത്തവനോ എന്ന വേര്‍തിരിവില്ലാതെ നട്ടുച്ച വെയിലിലും വിയര്‍പ്പില്‍ മുങ്ങി അവര്‍ പാപക്കറകള്‍ കഴുകിക്കളഞ്ഞു.

ശനിയാഴ്ച രാത്രി മുതല്‍ മിനായിലെ കൂടാരങ്ങളില്‍നിന്ന് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയിലെ നില്‍പിനായി തീര്‍ഥാടകര്‍ നീങ്ങിത്തുടങ്ങിയിരുന്നു. മിനായില്‍നിന്ന് 14 കി.മീറ്റര്‍ നടന്നത്തെിയ തീര്‍ഥാടകരില്‍ പലരും ജബലുര്‍റഹ്മ കുന്നിന്റെ മുകളില്‍ രാത്രിതന്നെ പ്രാര്‍ഥനയില്‍ മുഴുകി ഇരിപ്പുറപ്പിച്ചു. അറഫ പ്രഭാഷണം നടക്കുന്ന മസ്ജിദുന്നമിറയുടെ പരിസരങ്ങളില്‍ എത്തിയവര്‍ ചെറു കൂടാരങ്ങളിലും മരച്ചുവട്ടിലുമായി രാത്രി കഴിച്ചുകൂട്ടി. നേരം പുലര്‍ന്നതോടെ മസ്ജിദുന്നമിറയോട് ചേര്‍ന്നുനില്‍ക്കുന്ന വഴിയിലും തൊട്ടടുത്തുള്ള ജൗഹറ റോഡിലുമൊക്കെ തീര്‍ഥാടകര്‍ നിറഞ്ഞു. ളുഹ്ര്! നമസ്‌കാര സമയമായപ്പോഴേക്ക് കിലോമീറ്ററുകള്‍ നീളത്തില്‍ വിരിച്ച വെളുത്ത കാന്‍വാസുപോലെയായി അറഫ. അതില്‍ കറുത്ത പൊട്ടുകള്‍പോലെ സ്ത്രീ തീര്‍ഥാടകര്‍.

ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 16,89,807 വിദേശ തീര്‍ഥാടകരുള്‍പ്പെടെ 18,55,406 പേരാണ് ഹജ്ജിനെത്തിയത്. ഇതില്‍ 7,78,708 പേര്‍ വനിതകളാണ്. ളുഹ്ര് നമസ്‌കാരത്തിന് മുമ്പായി പ്രവാചകന്‍ ഹജ്ജ് വേളയില്‍ അറഫയില്‍ നടത്തിയ വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓര്‍മ പുതുക്കി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുദൈസ് തീര്‍ഥാടകരെ അഭിസംബോധന ചെയ്തു. യുവാക്കള്‍ ഇസ്ലാമിന്റെ ശരിയായ അധ്യാപനം ഉള്‍ക്കൊള്ളാന്‍ മുന്നോട്ടുവരണമെന്നും ഭീകരവാദത്തിലേക്ക് സമൂഹം വഴിതെറ്റാതെ സൂക്ഷിക്കാന്‍ പണ്ഡിതന്മാര്‍ ബദ്ധശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ ഹാജിമാര്‍ മിനായിലെ കൂടാരങ്ങളില്‍ തിരിച്ചത്തെും. പിന്നീട് ജംറയില്‍ കല്ലെറിഞ്ഞ് കഅ്ബയിലത്തെി ത്വവാഫ് നിര്‍വഹിക്കുന്നതോടെ ഹജ്ജിനു ഭാഗിക വിരാമമാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top