മന്ത്രി ജി. സുധാകരന്‍െറ മാതാവ് പങ്കജാക്ഷിയമ്മ നിര്യാതയായി

mother-of-g-sudhakaran-deadആലപ്പുഴ: മന്ത്രി ജി. സുധാകരന്‍െറ മാതാവും താമരക്കുളം വേടരപ്ളാവ് നല്ലവീട്ടില്‍ പരേതനായ ഡി. ഗോപാലക്കുറുപ്പിന്‍െറ ഭാര്യയുമായ പങ്കജാക്ഷിയമ്മ (89) നിര്യാതയായി. മാവേലിക്കര പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

മറ്റ് മക്കള്‍: ജി. മധുസൂദനന്‍ നായര്‍ (റിട്ട. ചീഫ് മാനേജര്‍, എസ്.ബി.ടി), പി. തുളസിയമ്മ (റിട്ട. അധ്യാപിക, വര്‍ക്കല ), പരേതരായ ജി. വിജയന്‍ നായര്‍, ജി. ഭുവനേശ്വരന്‍. മരുമക്കള്‍: ഡോ. ജൂബിലി നവപ്രഭ (വൈസ് പ്രിന്‍സിപ്പല്‍, എസ്.ഡി കോളജ്, ആലപ്പുഴ), ഡി. ലളിതാലക്ഷ്മി (റിട്ട. എസ്.ബി.ടി, വഴുതക്കാട്), എം.രവീന്ദ്രന്‍ നായര്‍ (റിട്ട. അധ്യാപകന്‍, വര്‍ക്കല), പരേതയായ എസ്. രുഗ്മിണിയമ്മ (റിട്ട. അധ്യാപിക, കാസര്‍കോട്).

മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, മാത്യു ടി. തോമസ്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ്, എം.എല്‍.എമാരായ എ.എം. ആരിഫ്, സി. ദിവാകരന്‍, യു. പ്രതിഭാഹരി, ആര്‍. രാജേഷ്, രാജു എബ്രഹാം, കെ.കെ. രാമചന്ദ്രന്‍പിള്ള, വീണാ ജോര്‍ജ്, എസ്. ശര്‍മ, തോമസ് ചാണ്ടി, പി.കെ. ഇബ്രാഹിംകുഞ്ഞ്, സി.പി.എം നേതാക്കളായ സി.കെ. സദാശിവന്‍, സജി ചെറിയാന്‍, സി.എസ്. സുജാത, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ടി.ജെ. ആഞ്ചലോസ്, ജി. കൃഷ്ണപ്രസാദ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, കെ.എന്‍. ബാലഗോപാല്‍, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment