Flash News

കേരളത്തെ ഞെട്ടിച്ചു- വി.എം. സുധീരന്‍

September 15, 2016

vm-sudheeran-1തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിവിധി കേരളത്തെ ഞെട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സര്‍ക്കാറിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു. ഗോവിന്ദച്ചാമിക്ക് കിട്ടിയ നാമമാത്ര ശിക്ഷ ജനങ്ങള്‍ക്ക് നിയമവാഴ്ചയോടുള്ള വിശ്വാസം തകരാനിടയാക്കും. കേസ് കേള്‍ക്കുന്ന വേളയില്‍ തെളിവ് സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. തെളിവുകള്‍ ഹാജരാക്കുന്നതിന് മറ്റൊരവസരം നല്‍കണമെന്ന് സുപ്രീംകോടതിയോട് പറയാന്‍ പോലും അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിചാരണാ കോടതിയിലും ഹൈകോടതിയിലും കാര്യക്ഷമമായി കേസ് നടത്തിയ അഡ്വ. സുരേശനുമായും അന്വേഷണ സംഘവുമായും സര്‍ക്കാര്‍ അഭിഭാഷകര്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതായിരുന്നു. ഇനിയെങ്കിലും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിച്ച് ഈ വിഷയത്തില്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ അവശ്യപ്പെട്ടു.

സര്‍ക്കാറിന്‍േറത് മാപ്പര്‍ഹിക്കാത്ത കുറ്റം- ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: കേരളത്തിന്‍െറ മനഃസാക്ഷിയെ വേദനിപ്പിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത് ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് വിധി ഇങ്ങനെയാകാന്‍ കാരണം.

സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പ്രോസിക്യൂഷന് ഉത്തരം മുട്ടുന്ന ദയനീയ കാഴ്ചയാണ് സുപ്രീം കോടതിയില്‍ കണ്ടത്. കേരളത്തെ ഇത്രയേറെ വേദനിപ്പിച്ച സംഭവത്തില്‍ തികച്ചും നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ കേസ് നടത്തിയത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ കണ്ണീരിന് എന്ത് മറുപടിയാണ് സര്‍ക്കാറിന് പറയാനുള്ളതെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

സൗമ്യയുടെ നിഷ്ഠുര കൊലപാതകമുണ്ടായപ്പോള്‍ അതീവ ജാഗ്രതയോടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേസന്വേഷണം നടത്തിയത്. പ്രതിയെ കൈയോടെ പിടികൂടുകയും സമര്‍ഥമായി കേസന്വേഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് വിചാരണകോടതിയില്‍നിന്നും ഹൈകോടതിയില്‍നിന്നും പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. പക്ഷേ, കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ജാഗ്രത പാലിക്കാന്‍ പുതിയ ഇടതു സര്‍ക്കാറിന് കഴിഞ്ഞില്ല. ഇടതു സര്‍ക്കാര്‍ സ്ത്രീകളുടെ മേല്‍ ആര്‍ക്കും എന്തുമാവാമെന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top