ഒടുവില്‍ പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു

lissy-priyadharsanചെന്നൈ: ജ്യോല്‍സന്‍െറ നിര്‍ദേശപ്രകാരം വീണ്ടും ഒന്നിക്കുമെന്ന അഭ്യൂഹം അസ്ഥാനത്താക്കി നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും വിവാഹമോചിതരായി. വിവാഹബന്ധം ഒൗദ്യോഗികമായി അവസാനിപ്പിച്ചതായി ലിസിയാണ് അറിയിച്ചത്. പ്രിയദര്‍ശനുമായുള്ള എന്‍െറ വിവാഹബന്ധം ഇന്നത്തോടെ അവസാനിച്ചു. ചെന്നൈയിലെ കുടുംബകോടതിയില്‍ ഇതുസംബന്ധിച്ച അവസാന രേഖകളില്‍ രണ്ടുപേരും ഒപ്പുവെച്ചതായും ലിസി പറഞ്ഞു. 24 വര്‍ഷം നീണ്ട വിവാഹബന്ധത്തിനാണ് ഇതോടെ അവസാനമായത്. വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ സംയുക്ത ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുറച്ചുകാലം ഇരുവരും വേര്‍പിരിഞ്ഞുകഴിഞ്ഞശേഷം വീണ്ടും ഒരുമിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു.

1990ല്‍ വിവാഹിതരായ ഇരുവരും ഈവര്‍ഷം മാര്‍ച്ചിലാണ് വിവാഹമോചന ഹരജി ഫയല്‍ ചെയ്തത്. അതിനുശേഷം ഇരുവരും വെവ്വേറെയായിരുന്നു താമസം. ഏറെക്കാലത്തെ പ്രയാസമേറിയ ജീവിതത്തിന് അന്ത്യമാവുന്നതില്‍ ആശ്വാസമുണ്ടെന്ന് ലിസി പറഞ്ഞു. പ്രിയദര്‍ശനില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ഹര്‍ജി നല്‍കിയത്. പ്രിയദര്‍ശനെതിരെ ഗാര്‍ഹിക പീഡനത്തിനും ലിസി കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് ഇത് ഒത്തു തീര്‍പ്പാക്കിയിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഇരുവരുചടെയും വസ്തുവകകള്‍ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം ഹൃത്വിക്-സുസൈന്‍, ദിലീപ്- മഞ്ജു, അമല-വിജയ് തുടങ്ങിയ താരങ്ങള്‍ വിവാഹ മോചിതരായപ്പോള്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ബഹുമാനിതരായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും ലിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പര ബഹുമാനമില്ലാത്തതും ബഹളങ്ങള്‍ നിറഞ്ഞതുമായിരുന്നു തങ്ങളുടെ വിവാഹ മോചനമെന്നും ലിസി. വിവാഹമോചനം ഇത്രയും മോശം അവസ്ഥയിലാണെങ്കില്‍ വിവാഹ ബന്ധം എത്ര മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് മനസിലാക്കാമെന്നും ലിസി. വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയുടെ അവസാനമാണിതെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും ലിസി പറയുന്നു.

Print Friendly, PDF & Email

Leave a Comment