Flash News

മന്‍‌ഹാട്ടനിലെ ചെല്‍സിയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

September 17, 2016

c-2ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മന്‍‌ഹാട്ടനിലെ ചെല്‍സിയില്‍ സ്‌ഫോടനം. പ്രാദേശിക സമയം ഇന്ന് (ശനിയാഴ്ച) രാത്രി 9 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. എഫ്ബിഐയും ഹോംലാന്‍സ് സെക്യൂരിറ്റി ഓഫീസര്‍മാരും സംഭവസ്ഥലത്തുണ്ടെന്ന് ലോക്കല്‍ കൗണ്‍സലര്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് അഗ്നിശമന സേന വാഹനങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ന്യൂജേഴ്‌സിയില്‍ പൈപ്പ് ബോംബ് പൊട്ടി മണിക്കൂറുകള്‍ക്കകമാണ് മന്‍‌ഹാട്ടനിലെ സ്‌ഫോടനം. സ്‌ഫോടനമുണ്ടകാനുള്ള കാരണം വ്യക്തമല്ല. വീപ്പയിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ട് ചകിതരായ ജനങ്ങള്‍ നാലുപാടും ചിതറിയോടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് പൊലീസ് കൗണ്ടര്‍ടെററിസം ബ്യൂറോ അന്വേഷണമാരംഭിച്ചു.

a-6 b-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top