Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

പരിസ്ഥിതി സം‌രക്ഷണം; ഫ്രാന്‍സില്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്ക് നിരോധനം

September 18, 2016

imagesപരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മലിനീകരണത്തിന് തടയിടാന്‍ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. പ്ലാസ്റ്റിക്ക് കപ്പുകള്‍ക്കും സ്പൂണുകള്‍ക്കുമാണ് നിരോധനമേര്‍പ്പെടുത്തിയത്. 2020ലേ പ്ലാസ്റ്റിക് പൂര്‍ണമായും വിലക്കിയുള്ള നിയമം നിലവില്‍ വരൂ. മണ്ണില്‍ അലിയുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കത്തികള്‍, ഫോര്‍ക്കുകള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി.

കഴിഞ്ഞ മാസം നിലവില്‍ വന്ന എനര്‍ജി ട്രാന്‍സിഷന്‍ ഫോര്‍ ഗ്രീന്‍ ഗ്രോത്ത് നിയമപ്രകാരമാണ് വിലക്ക്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വില്‍ക്കരുതെന്ന് ഈ വര്‍ഷം ആദ്യം ഫ്രഞ്ച് സര്‍ക്കാര്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ എക്കോളജി ഗ്രീന്‍ പാര്‍ട്ടിയാണ് പ്ലാസ്റ്റിക്ക് നിരോധിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചത്. പ്ലാസ്റ്റിക്ക് ഉത്പാദനത്തിന് വിനിയോഗിക്കുന്ന ഊര്‍ജ്ജം കുറയ്ക്കണമെന്നും അതുമൂലമുണ്ടാകുന്ന മാലിന്യം ഇല്ലാതാക്കണമെന്നും ആയിരുന്നു അവരുടെ ആവശ്യം.

ഫ്രാന്‍സില്‍ പ്രതിവര്‍ഷം മാലിന്യമായി മാറുന്ന 473 കോടി പ്ലാസ്റ്റിക്ക് കപ്പുകളില്‍ ഒരു ശതമാനം മാത്രമേ റീസൈക്കിള്‍ ചെയ്യപ്പെടുന്നുള്ളൂ. ഫ്രഞ്ച് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയെങ്കിലും ചില എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.

ഫ്രഞ്ച് സര്‍ക്കാരിന്റെ നടപടി സ്വതന്ത്ര വ്യാപാരത്തിനുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് യൂറോപ്യന്‍ പാക്കേജിങ് നിര്‍മ്മാതാക്കളുടെ സംഘടന പാക്ക്2ഗോ യൂറോപ്പ് ആരോപിക്കുന്നു. ഫ്രഞ്ച് വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്നും സംഘടന പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top