ജിഷയെ കൊന്നത് അമീറുല്‍ ഇസ്ലാം അല്ല അനാറുല്‍ ഇസ്ലാമാണെന്ന് അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാം

ammerulകൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുല്‍ ഇസ്ലാമല്ലെന്ന് സഹോദരന്‍ ബദറുല്‍ ഇസ്‌ലാം. അമീറിന്റെ സുഹൃത്തായ അനാറുല്‍ ഇസ്ലാമാണ് കൊലപാതകം നടത്തിയത്. കൃത്യം ചെയ്യുമ്പോള്‍ അമീര്‍ ഒപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സഹോദരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബദര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ജയിലില്‍വെച്ച് കണ്ടപ്പോഴും ഈ കാര്യം അമീര്‍ പറഞ്ഞിരുന്നു. അമീറിന് ജിഷയുമായി മുന്‍പരിചയമില്ല. അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അനാര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ബദര്‍ പറഞ്ഞു.

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അമീറിന്റെ സ്വഭാവ വൈകൃതങ്ങളെ കുറിച്ചറിയാനാണ് ബദറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അന്വേഷണ സംഘം പിന്നീട് വിട്ടയക്കുകയായിരുന്നു. പൊരുമ്പാവൂരിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് ബദറുല്‍ ഇസ്‌ലാം.

അതേസമയം, പ്രതി അമീറുല്‍ ഇസ്ലാം തന്റെ സുഹൃത്തെന്ന് പൊലീസിനോട് പറഞ്ഞ അനാറുല്‍ ഇസ്ലാം അയാള്‍ കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കുറ്റകൃത്യത്തിന് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് അനാറാണെന്ന് പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു. അനാറുമൊന്നിച്ച് മദ്യപിച്ചപ്പോഴാണ് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നായിരുന്നു ആദ്യ മൊഴി.

കൃത്യത്തിനു ശേഷം അനാറുമൊന്നിച്ചാണ് അസമിലേക്ക് കടന്നതെന്നും അസമില്‍നിന്ന് പൊലീസിനെ കബളിപ്പിച്ച് അനാര്‍ രക്ഷപ്പെട്ടെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അനാര്‍ എന്ന പേരില്‍ അമീറുല്‍ ഇസ്ലാമിന് സുഹൃത്തില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിര്‍ഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് അസം സ്വദേശിയായ പ്രതി അമീറുല്‍ ഇസ്‌ലാം പിടിയിലായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment