സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; മൊബൈല്‍ കടകളില്‍ നൂറു ശതമാനവും സ്വദേശികള്‍ക്ക് സം‌വരണം ഏര്‍പ്പെടുത്തി

saudi-vendor-1റിയാദ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി മൊബൈല്‍ കടകളിലെ ജോലികളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്ന് തൊഴില്‍ മന്ത്രാലയം. മൊബൈല്‍ വില്‍പന സ്വദേശികള്‍ക്കും റിപ്പയര്‍ ജോലികള്‍ വിദേശികള്‍ക്കുമായി തീരുമാനത്തില്‍ മാറ്റം വരുത്തുമെന്ന് വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

മൊബൈല്‍ കടകളിലെ 100 ശതമാനം ജോലികളും സ്വദേശികള്‍ക്ക് മാത്രം പരിമിതമാണെന്നും നിയമം നടപ്പാക്കുന്നതില്‍ മന്ത്രാലയവും സ്വദേശികളും ഒന്നിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സ്വദേശി യുവാക്കള്‍ക്കും വനിതകള്‍ക്കും തൊഴില്‍ പരിശീലനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഭൂരിപക്ഷം സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ട്. വനിതകള്‍ക്കായി പ്രത്യേക മൊബൈല്‍ വിപണന, റിപ്പയര്‍ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പാക്കാതെ കടകള്‍ അടച്ചിട്ട സ്ഥാപനങ്ങള്‍ക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും സ്വദേശിവത്കരണം പൂര്‍ണമായി ലക്ഷ്യത്തിലെത്തുന്നത് വരെ പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റമദാനില്‍ 50 ശതമാനം സ്വദേശിവത്കരണം ആരംഭിച്ച മൊബൈല്‍ വിപണിയില്‍ സപ്തംബര്‍ ആദ്യം മുതലാണ് 100 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയത്. സ്വദേശി യുവാക്കളെ ആകര്‍ഷിക്കുന്ന ഏതാനും തൊഴിലുകളില്‍ കൂടി സംവരണം ഏര്‍പ്പെടുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ അടുത്ത നീക്കം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment