Flash News

ഉറി ഭീകരാക്രമണം; ഐക്യരാഷ്‌ട്ര സഭയില്‍ പ്രസംഗിക്കുന്നതിന് മുന്‍പ് നവാസ് ഷെരീഫ് പാക് സൈനിക മേധാവിയുമായി ചര്‍ച്ച നടത്തി

September 21, 2016

54443742ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പ്രസംഗിക്കാനിരിക്കെ, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫുമായി ഫോണില്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു റഹീലിനെ ഫോണില്‍ വിളിച്ച് ഷെരീഫ് ചര്‍ച്ച നടത്തിയത്.

കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യയുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യവും ചര്‍ച്ചയായി. സംഘര്‍ഷ സ്ഥിതിക്ക് ശമനം ഉണ്ടാക്കുന്നതിനായി കശ്മീര്‍ സംബന്ധിച്ച നിലപാടില്‍ പാകിസ്താന്‍ അയവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി വരുന്നതിനിടെയായിരുന്നു ഷെരീഫ് സൈനിക മേധാവിയുമായി ചര്‍ച്ച നടത്തിയത്.

കശ്മീര്‍ വിഷയം യു.എന്നില്‍ ഉന്നയിക്കാനിരുന്ന പാകിസ്താന് പക്ഷേ, ഉറിയിലെ ആക്രമണം കടുത്ത ആഘാതമാണ് ഏല്‍പിച്ചത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഒരിക്കല്‍ കൂടി ലോകശ്രദ്ധയില്‍ വരാന്‍ ഉറി ആക്രമണം ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കശ്മീര്‍ സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ കടുത്ത പരാമര്‍ശം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാകിസ്താന്‍.

ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ആര്‍ജിക്കാന്‍ പാകിസ്താന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചെങ്കിലും അതിനോട് അനുകൂല നിലപാടല്ല ലോകനേതാക്കളില്‍ നിന്നുണ്ടായത്. ഇത് കൂടി കണക്കിലെടുത്താണ് നിലപാടില്‍ അയവ് വരുത്താന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായത്.

കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഷെരീഫ് യു.എന്നില്‍ സംസാരിക്കും. എന്നാല്‍, നിലവിലെ സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗമെന്നും മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top