പുഴയില്‍ ഒഴുകിപ്പോയ യുവാക്കളില്‍ അവസാനത്തെയാളുടെ മൃതദേഹവും കിട്ടി

image-1കോഴിക്കോട്: പുഴയില്‍ ഒഴുകിപ്പോയി കാണാതായ ആറാമത്തെ യുവാവിന്‍െറ മൃതദേഹവും കിട്ടി. പാറയുള്ള പറമ്പത്ത് രാജന്‍െറ മകന്‍ വിഷ്ണുവിന്‍െറ (20) മൃതദേഹമാണ് കടന്ത്രറപ്പുഴയില്‍ കെ.എസ്.ഇ.ബി.യുടെ എക്കല്‍ പവര്‍ഹൗസിനു സമീപത്തുനിന്ന് ലഭിച്ചത്.

ഞായറാഴ്ച വൈകീട്ട് പൂഴിത്തോട് ജലവൈദ്യുതി പദ്ധതി തടയണക്കു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരായ ആറുപേരും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോവുകയായിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്.

ബുധനാഴ്ച രാവിലെ 9.30നാണ് പവര്‍ഹൗസിനു താഴെ മൂന്ന് മീറ്ററോളം ആഴത്തില്‍നിന്ന് നാട്ടുകാരായ രക്ഷാപ്രവര്‍ത്തകര്‍ വിഷ്ണുവിന്‍െറ മൃതദേഹം മുങ്ങിയെടുത്തത്. തല പാറക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം 1.30ഓടെ മൃതദേഹം കോതോട് ഗവ. എല്‍.പി സ്കൂളിനു സമീപം പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പാറക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രജീഷ് (24), കറ്റോടി ചന്ദ്രന്‍െറ മകന്‍ അശ്വന്ത് (21), പാറയുള്ളപറമ്പത്ത് രാജീവന്‍െറ മകന്‍ അക്ഷയ്രാജ് (20), കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന്‍ ഷജിന്‍ (19), പാറയുള്ളപറമ്പത്ത് രാജന്‍െറ മകന്‍ വിപിന്‍ദാസ് (24) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതിയുടെ മുകളിലുള്ള കടന്തറപ്പുഴയുടെ മാവട്ടം ഭാഗത്ത് ഞായറാഴ്ച വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഒമ്പതംഗസംഘം മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ കുളിക്കാനിറങ്ങിയ സ്ഥലത്തിന്റെ സമീപത്താണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടത്.

അക്ഷയ് രാജിന്റെ മൃതദേഹം മൂന്നു കിലോമീറ്റര്‍ അകലെ കുറത്തിപ്പാറ സിക്ക് വളവിനു സമീപത്താണ് കണ്ടത്. അശ്വന്തിന്റെ മൃതദേഹം ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂരില്‍ നിന്ന് കിട്ടി. വിപിന്‍ ദാസിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റര്‍ താഴെ പുഴയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.

വിപിന്‍ ദാസിന്റെ മൃതദേഹമാണ് ചെവ്വാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഷജിന്‍ ശശി, പാറയുള്ള പറമ്പത്ത് അക്ഷയ് രാജ്, കറ്റോടി അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തി. രജീഷിന്റെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു.

തൃശ്ശൂരില്‍ നിന്നെത്തിയ ദേശീയ ദുരന്തനിവാരണസേന (എന്‍.ഡി.ആര്‍.എഫ്.)യ്ക്കു പുറമേ അഗ്നിസുരക്ഷാസേനയും നാട്ടുകാരും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയിരുന്നത്.

image-2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment