സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപുരസ്സരം ആഘോഷിച്ചു

vailankanni-matha-44സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): സ്റ്റാറ്റന്‍ ഐലന്റില്‍ സെപ്തംബര്‍ 10 ശനിയാഴ്ച വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപുരസ്സരം ആഘോഷിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ആര്‍ക്കിഡയോസിസ് ഓക്‌സിലറി ബിഷപ്പ് ജോണ്‍ ജെ ഓഹാറ (Most Rev.John. J O’Hara) നേതൃത്വം നല്‍കി. രാവിലെ 10.30ന് നടത്തിയ വിശുദ്ധ കുര്‍ബാനക്കു ശേഷം, മാതാവിന്റെ തിരുരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തി. ചെണ്ടമേളം, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ തുടങ്ങിയ ആഘോഷത്തിനു കൊഴുപ്പേകി.

സ്റ്റാറ്റന്‍ഐലന്റിലും പരിസരപ്രദേശത്തുമുള്ള ധാരാളം വിശ്വാസികള്‍ ആഘോഷങ്ങളില്‍ ഭക്തിപുരസ്സരം പങ്കെടുത്തു. ഒരു മണിക്കു നടന്ന സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.
ഫ്രാന്‍സിസ് ജോസഫും കുടുംബവും പ്രസിദേന്തിമാരായിരുന്നു.

സ്റ്റാറ്റന്‍ ഐലന്റിലെ സെന്റ് റീത്ത ചര്‍ച്ചിലാണ് ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന മാതാവിന്റെ തിരുരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷമായി മുടങ്ങാതെ നടത്തിപ്പോരുന്ന ഈ ആഘോഷങ്ങളുടെ സംഘാടകര്‍ കേരളാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റാണ്.

Print Friendly, PDF & Email

Related News

Leave a Comment