അമിത് ഷാ ക്ഷേത്രദര്‍ശനം നടത്തി

amit-shah-at-templeകോഴിക്കോട്: ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് കോഴിക്കോട്ട് എത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളി, ശ്രീകണ്ഠേശ്വര ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പി.കെ. കൃഷ്ണദാസ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദ്രയാദവ്, ശ്രീകാന്ത് ശര്‍മ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍ ഭാരവാഹികളായ എടക്കോത്ത് സുരേഷ് ബാബു, കെ.വി. അരുണ്‍, സുന്ദര്‍ദാസ് പറോളി, അനിരുദ്ധന്‍ എഴുത്തുപള്ളി, മഹിളാ മോര്‍ച്ച നേതാക്കളായ സിന്ധു രാജേഷ്, ജയ സദാനന്ദന്‍, ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശിവപ്രതിഷ്ഠ, ശ്രീനാരായണ ഗുരു പ്രതിഷ്ഠ എന്നിവിടങ്ങളില്‍ അദ്ദേഹം ദര്‍ശനം നടത്തി.

കടവ് റിസോര്‍ട്ടില്‍ അമിത് ഷായെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോര്‍ജ് കുര്യന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഏരിമല രഘുനാഥ മാരാരുടെ നേതൃത്വത്തില്‍ 15 കലാകാരന്മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയായിരുന്നു സ്വീകരണം. 150 മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. റിസോര്‍ട്ടിന് മുന്നില്‍ ഒരുക്കിയ അത്തപ്പൂക്കളം അമിത് ഷാ സന്ദര്‍ശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment