Flash News

കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന രാജ്യാന്തര കരാറുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: ഇന്‍ഫാം ദേശീയ സമിതി

September 23, 2016

title1കാഞ്ഞി­ര­പ്പള്ളി: ഗാട്ട്, ആസി­യാന്‍ കരാ­റു­ക­ളുടെ ബാക്കി­പ­ത്ര­മായി ഇന്ത്യ­യുടെ കാര്‍ഷി­ക
­മേ­ഖല തകര്‍ന്ന­ടി­യു­മ്പോള്‍ ആ­ഗോ­ള­ക­മ്പോ­ള­മായി ഇന്ത്യയെ തുറ­ന്നു­കൊ­ടു­­ക്കു­വാ­നുള്ള
സംയോ­ജിത സാമ്പ­ത്തിക പങ്കാ­ളിത്ത ഉട­മ്പ­ടി­യായ ആര്‍സി­ഇപി ഉള്‍പ്പെ­ടെ­യുള്ള
രാജ്യാ­ന്തരക്കരാറുകളില്‍ നിന്ന് കേന്ദ്ര­സര്‍ക്കാര്‍ പിന്തി­രി­യ­ണ­മെന്ന് ഇന്‍ഫാം ദേ­ശീയസമിതി
ആവ­ശ്യ­പ്പെ­ട്ടു.

വിവിധ രാജ്യ­ങ്ങള്‍ വന്‍ സബ്‌സിഡി നല്‍കി കാര്‍ഷി­ക­മേ­ഖ­ലയെ പ്രോത്സാ­ഹി­പ്പി­ക്കു­കയും
കര്‍ഷ­കരുടെ ഉല്പാ­ദ­ന­ച്ചെലവിന് ആനു­പാ­തിക­മായി ഉല്പ­ന്ന­ങ്ങള്‍ക്ക് വില ഉറ­പ്പാ­ക്കു­കയും
ചെയ്യു­മ്പോള്‍ ഇന്ത്യ­യില്‍ മാറി­മാറി ഭരിച്ച സര്‍ക്കാ­രു­കള്‍ കര്‍ഷ­കനെ പാടേ
അവ­ഗ­ണി­ക്കു­ക­യാ­ണ്. ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാ­വാ­ക്യ­ത്തില്‍ നിന്ന് “കിസാന്‍’
ഇന്ന് പുറ­ന്ത­ള്ള­പ്പെ­ട്ടി­രി­ക്കു­ന്നു. കൃഷി ചെയ്യാന്‍ വായ്പ­കളും സബ്‌സി­ഡിയും പ്രഖ്യാ­പിച്ച്
കാര്‍ഷിക സംസ്കാ­ര­ത്തി­ലേയ്ക്ക് ഒരു ജന­വി­ഭാ­ഗത്തെ മുഴു­വന്‍ ഇറ­ക്കി­വി­ട്ടതി­നു­ശേഷം
പ്രതി­സന്ധികളുണ്ടാ­കു­മ്പോള്‍ അവരെ സഹാ­യി­ക്കാ­ന്‍ ധാര്‍മ്മിക ഉത്ത­ര­വാ­ദിത്വമുള്ള
സര്‍ക്കാ­രു­കള്‍ ഒളി­ച്ചോ­ടു­ന്നത് ശരി­യായ നട­പ­ടി­യ­ല്ല. ജീവ­നക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും
വര്‍ഷം­തോറും സാമ്പ­ത്തിക വര്‍ദ്ധ­നവ് ഏര്‍പ്പെ­ടു­ത്തുന്ന ഭര­ണ­നേ­തൃ­ത്വ­ങ്ങള്‍, പ്രവര്‍ത്തന­
വൈ­കല്യം മൂലം സാമ്പ­ത്തിക തകര്‍ച്ച നേരി­ടുന്ന സര്‍ക്കാര്‍വക സ്ഥാപ­ന­ങ്ങ­ളു­ടെയും
കമ്പ­നി­ക­ളു­ടേയും ബോര്‍ഡു­ക­ളു­ടേയും കട­ങ്ങളും നഷ്ട­ങ്ങളും എഴുതി­ത്ത­ള്ളു­കയും ചെ­യ്യു­ന്ന­വര്‍
ഇട­നാ­ട്ടിലും മല­യോ­ര­ങ്ങ­ളി­ലു­മുള്ള പാവ­പ്പെട്ട കര്‍ഷ­ക­രെയും, തീര­ദേ­ശ­ങ്ങ­ളിലെ മത്സ്യ
ത്തൊഴി­ലാളികളെയും സാധാ­ര­ണ­ക്കാ­രെ­യും പ്രതി­സ­ന്ധി­ക­ളില്‍ നിര്‍ദ്ദയം അവ­ഗ­ണി­ക്കു­ന്നത്
അനീ­തി­യാ­ണെന്ന് ദേശീ­യ­സ­മിതി കുറ്റ­പ്പെ­ടു­ത്തി.

ഭക്ഷ്യ­ധാ­ന്യങ്ങ­ളുടെ പൊതു­സം­ഭ­ര­ണവും, വിത­ര­ണവും, കര്‍ഷ­കര്‍ക്ക് ന്യായ­വി­ല­യ്ക്കുള്ള ഒരു
നിശ്ചിത കമ്പോളം ഉറ­പ്പു­വ­രു­ത്തി­ക്കൊ­ണ്ടുള്ള ഉല്പാ­ദന വര്‍ദ്ധ­ന­വി­നുള്ള സാഹ­ച­ര്യവും ഇന്ന്
ഇല്ലാ­താ­യി­രി­ക്കു­ന്നു. കര്‍ഷ­കര്‍ക്കുള്ള വിത്തും വളവും വന്‍തോ­തില്‍ വെട്ടി­ക്കു­റ­ച്ചതും വളം,
വൈദ്യുതി തുട­ങ്ങി­യ­വയ്ക്ക് ഉണ്ടാ­യി­രുന്ന സബ്‌സി­ഡി­കള്‍ പിന്‍വ­ലി­ച്ചതും കാര്‍ഷി­ക­രം­ഗത്ത്
വന്‍ പ്രതി­സ­ന്ധി­യാണ് സൃഷ്ടി­ച്ചി­രി­ക്കു­ന്ന­ത്. സ്ഥിര­ത­യുള്ള ഉല്പന്നകമ്പോളം നഷ്ട­പ്പെ­ടുക
മാത്ര­മല്ല കാര്‍ഷി­കോ­ല്പന്ന വ്യാപാ­ര­ത്തിലെ അന്തര്‍ദ്ദേ­ശീയ കരാ­റു­കളും കൈകടത്ത­ലു­കളും
ഉദാരവല്‍ക്കരണവും കൂടി നമ്മെ ചതി­ക്കു­ഴി­യി­ലു­മാ­ക്കി­യി­രി­ക്കു­ന്നുവെന്ന് കര്‍ഷ­കര്‍തിരി­ച്ച­റി­യുന്നു.

സ്വന്തം ഉല്പ­ന്ന­ത്തിന് വില­നി­ശ്ച­യി­ക്കാന്‍ സാധി­ക്കാത്ത അവസ്ഥ കര്‍ഷ­കനു മാത്ര­മേ­യു­ള്ളൂ.
വ്യ­വ­സാ­യി­കളും വ്യാപാ­രി­ക­ളു­മ­ട­ങ്ങുന്ന വന്‍ ലോബി­ക­ളുടെ സംഘ­ടി­ത­ശ­ക്തി­ക്കു­മു­ന്നില്‍ ഭര­ണ­
സം­വി­ധാനങ്ങള്‍ മുട്ടു­മ­ട­ക്കി­യി­രി­ക്കു­മ്പോള്‍ കര്‍ഷ­ക­ര്‍ വി­ഘ­ടി­ച്ചു­നില്‍ക്കാതെ സംഘ­ടി­ച്ചാല്‍
മാ­ത്രമേ അവന്റെ വിയര്‍പ്പിന് വില­കി­ട്ടു­ക­യു­ള്ളൂ. ഇട­നി­ല­ക്കാ­രുടെ ചൂഷ­ണ­ത്തില്‍ നിന്ന്
കര്‍­ഷ­ക­രെയും സമൂ­ഹ­ത്തെയും രക്ഷി­ക്കു­വാന്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്ക­­റ്റു­കള്‍ വ്യാപ­ക­മാ­ക്കു­വാനും
ജൈവ­കൃ­ഷിയെ പ്രോത്സാ­ഹി­പ്പി­ക്കു­വാനും കര്‍മ്മ­പ­ദ്ധ­തികള്‍ ദേശീയസമിതി ആവി­ഷ്ക­രി­ച്ചു.

മണ്ണില്‍ പണി­യെ­ടു­ക്കു­കയും മര­ങ്ങള്‍ വെച്ചു­പി­ടി­പ്പി­ക്കു­കയും ചെയ്യുന്ന കര്‍ഷ­ക­രാണ് യഥാര്‍ത്ഥ
പരി­സ്ഥിതി സംര­ക്ഷ­ക­രെ­ന്നി­രിക്കെ വിവിധ പദ്ധ­തി­ക­ളി­ലൂടെ വിദേ­ശ­സ­ഹാ­യ­ധനം സ്വീക­രിച്ച്
പരി­സ്ഥിതി മൗലി­ക­വാ­ദി­കള്‍ കര്‍ഷ­ക­നെയും കാര്‍ഷി­ക­മേ­ഖ­ല­യേയും വിദേ­ശ­ശ­ക്തി­കള്‍ക്ക്
തീറെ­ഴു­തു­വാന്‍ ശ്രമി­ക്കു­ന്നത് അനു­വ­ദി­ക്കു­ക­യി­ല്ല. പശ്ചി­­മ­ഘ­ട്ട­മേ­ഖ­ല­ക­ളില്‍ നിന്ന് കര്‍ഷ­കനെ
കുടി­യി­റക്കി കടുവാ ആവാ­സ­വ്യ­വസ്ഥ സൃഷ്ടി­ക്കു­വാന്‍ അന്തര്‍ദ്ദേ­ശീയ സാമ്പ­ത്തിക
ഏജന്‍സി­ക­ളുടെ സഹാ­യം­പറ്റി ചില കേന്ദ്ര­ങ്ങള്‍ നട­ത്തുന്ന ഗൂഢ­ശ്ര­മ­ങ്ങള്‍ക്കെ­തിരെ വിവിധ
കര്‍ഷ­ക­­സം­ഘ­ട­ന­കളുടെ ഐക്യ­വേ­ദി­യായ ദ പീപ്പി­ളി­നോട് ചേര്‍ന്ന് വിവിധ കേന്ദ്ര­ങ്ങ­ളില്‍
കര്‍ഷക അവ­കാശ സമ്മേ­ള­ന­ങ്ങള്‍ സംഘ­ടി­പ്പിക്കു­ന്ന­താ­ണ്.

കാഞ്ഞി­ര­പ്പ­ള്ളി പാറ­ത്തോട് മല­നാട് ഡെവ­ല­പ്പ്‌മെന്റ് ഹാളില്‍ ചേര്‍ന്ന ദേശീ­യ­സ­മിതി ദേശീയ
രക്ഷാ­ധി­കാരി ബിഷപ് മാര്‍ മാത്യു അറ­യ്ക്കല്‍ ഉ­ദ്ഘാ­ടനം ചെയ്തു. ദേശീയ വൈസ്‌ചെ­യര്‍മാന്‍
കെ.­മൈ­തീന്‍ ഹാജി അദ്ധ്യ­ക്ഷത വഹി­ച്ചു. ദേശീയ പ്രസി­ഡന്റ് പി.­സി.­സി­റി­യ­ക്, ഇന്‍ഫാം
ദേശീയ സെക്ര­ട്ടറി ജന­റല്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍, ജന­റല്‍ സെക്ര­ട്ടറി
ഫാ.­ആന്റണി കൊഴു­വ­­നാല്‍, സംസ്ഥാന ഡയ­റ­ക്ടര്‍ ഫാ.­ജോസ് മോനി­പ്പ­ള്ളി, കണ്‍വീ­നര്‍
ജോസ് എട­പ്പാ­ട്ട്, ദേശീയ ട്രസ്റ്റി ഡോ.­എം.­സി.­ജോര്‍­ജ്, ട്രഷ­റര്‍ ജോയി തെങ്ങും­കു­ടി, ഫാ.­ജോര്‍ജ്
പൊട്ട­യ്ക്കല്‍, മുന്‍ എം.­എല്‍.­എ.­ജോര്‍ജ് ജെ. മാത്യു, കെ.­യു.­ജോ­സഫ് കാര്യാ­ങ്കല്‍, അഡ്വ.­പി.­എ­സ്.­
മൈ­ക്കിള്‍, ഫാ.­തോ­മസ് മറ്റ­മു­ണ്ട­യില്‍, ജോയി പള്ളി­വാ­തു­ക്കല്‍, ബേബി സ്കറിയ പാല എന്നി­വര്‍
സംസാരി­ച്ചു. കര്‍ഷ­ക­നേ­താവും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ചെയര്‍മാ­നു­മാ­യി­രുന്ന എ.­സി.­
വര്‍ക്കി­യുടെ നിര്യാ­ണ­ത്തില്‍ ദേ­ശീ­യ­സ­മിതി അനു­ശോ­ചനം രേഖ­പ്പെ­ടു­ത്തി.

ഫാ.­ആന്റണി കൊഴു­വ­നാല്‍, ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top