Flash News

വാട്സ്ആപ് വിവരം ഫേസ്ബുക്കിന് കൈമാറരുതെന്ന് ഡല്‍ഹി ഹൈകോടതി

September 23, 2016

facebook-distruggere-whatsappന്യൂഡല്‍ഹി: വാട്സ്ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറരുതെന്ന് ഡല്‍ഹി ഹൈകോടതി. സ്വകാര്യതയുമായി ബന്ധപ്പെട്ട വാട്സ്ആപിന്‍െറ പുതിയ നയം നിലവില്‍വരുന്നതിനുമുമ്പ് ഉപയോഗം നിര്‍ത്തുന്നവരുടെ വിവരങ്ങള്‍ മായ്ച്ചുകളയാനും കോടതി ഉത്തരവിട്ടു.

ഞായറാഴ്ച മുതലാണ് വാട്സ്ആപിന്‍െറ പുതിയ മാനദണ്ഡം നിലവില്‍വരുന്നത്. ഇതുപ്രകാരം ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന് അറിയിച്ചിരുന്നു. അപ്ളിക്കേഷന്‍ ആരംഭിക്കുമ്പോള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയത് പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാട്സ്ആപ് അടക്കമുള്ള മെസേജ് അപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഗണിക്കാനും തീരുമാനമെടുക്കാനും സര്‍ക്കാറിനോടും ടെലികോം റെഗുലേറ്ററി അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2014ല്‍ വാട്സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തതിനുശേഷമാണ് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top