റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുന്നു, ഒടുവില്‍ ട്രമ്പിന് ടെഡ് ക്രൂസിന്റെ അംഗീകാരം !

tedcruzവാഷിംഗ്ടണ്‍: നവംബര്‍ 8 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന ‘അനൈക്യത്തിന്’ അയവു വരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ ബദ്ധവൈരികളായിരുന്ന ഡൊണാള്‍ഡ് ട്രമ്പും, ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസും ഐക്യത്തിന്റെ പാതയിലൂടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയം ഉറപ്പ് വരുത്തുന്നതിനും, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വൈറ്റ് ഹൗസിന്റെ സാരഥ്യം ഏറ്റെടുക്കുന്നതിനും കൈകോര്‍ത്ത് മുന്നേറുവാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പ്രവചനങ്ങളെപോലും കാറ്റില്‍ പറത്തി ഡൊണാള്‍ഡ് ട്രമ്പിന്റെ ശകാരവര്‍ഷങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുള്ള ടെഡ് ക്രൂസ് ട്രമ്പിനെ എന്‍ഡോഴ്‌സ്‌ ചെയ്യുന്നു എന്ന വാര്‍ത്ത എതിരാളികളെ പോലും അമ്പരിപ്പിച്ചു.

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വൈകിട്ടാണ് ടെഡ് ക്രൂസ്, ട്രമ്പിനെ പരസ്യമായി എന്‍ഡോഴ്‌സ്‌ ചെയ്യുന്നതായും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പരസ്യ പ്രസ്താവന നടത്തിയത്.

“മാസങ്ങളായി മാനസിക തയ്യാറെടുപ്പിനും, പ്രാര്‍ത്ഥനക്കും ശേഷമാണ് ഡൊണാള്‍ഡ് ട്രമ്പിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്” – ടെഡ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു. റിപ്പബ്ലിക്കന്‍ നോമിനിയെ പിന്തുണക്കുമെന്ന് ഒരു വര്‍ഷം മുമ്പു എടുത്ത പ്രതിജ്ഞ നിറവേറ്റുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. വോട്ടര്‍മാര്‍ എന്റെ തീരുമാനത്തോട് യോജിക്കുമെന്ന് വിശ്വസിക്കുന്നു, ക്രൂസ് തുടര്‍ന്നു.

ട്രമ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സ് ഇരുവരേയും യോജിപ്പിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചു. ടെഡ് ക്രൂസിന്റെ പ്രചാരണ മാനേജരേയും, ഔദ്യോഗിക വക്താവ് ജേസന്‍ മില്ലറേയും ട്രമ്പിന്റെ പ്രചാരണ ചുമതലയില്‍ നിയമിച്ചതും, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിഷയം സെനറ്റില്‍ ടെഡ് ക്രൂസ് അവതരിപ്പിച്ചതിനെ പിന്താങ്ങിയതും, ക്രൂസിന്റെ അടുത്ത സുഹൃത്തായ യുട്ട സെനറ്റര്‍ മൈക്ക്‌ ലീയെ സുപ്രീം കോടതി ജഡ്ജിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും, ക്രൂസിനെ ട്രമ്പിനനുകൂലമായി തീരുമാനമെടുപ്പിച്ചതിന് പ്രേരിപ്പിച്ച ഘടകങ്ങളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണത്തിലെത്തുമെന്നതിന്റെ സുചനകളാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

cruztrump_

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment