Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സ്വപ്നനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ഓണസദ്യ

September 24, 2016

Zemanta Related Posts Thumbnailകോഴിക്കോട്: സ്വപ്നനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ഓണസദ്യ. കേരളീയ വിഭവങ്ങള്‍ അടങ്ങിയ സദ്യ ഒരുക്കുന്നത് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി.
2500 പേര്‍ക്ക് ദേശീയ കൗണ്‍സില്‍ സംഘാടക സമിതി സദ്യ ഒരുക്കുന്നുണ്ട്. സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, പച്ചടി, കിച്ചടി തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങള്‍. മോദിക്ക് പ്രത്യേകമായി 17 നാടന്‍ വിഭവങ്ങള്‍ വേറെയും.

ഉത്തരേന്ത്യന്‍ വിഭവങ്ങളായ പാലക് പനീര്‍, പനീര്‍ ബട്ടര്‍ മസാല, ആലു ഗോബി തുടങ്ങിയവയും സമ്മേളന പ്രതിനിധികള്‍ക്ക് ലഭിക്കും. പാലട പ്രഥമനും പഴപ്രഥമനും സദ്യയിലുണ്ട്. സമ്മേളന നഗരിയില്‍ 1500 പേര്‍ക്ക് ഇരുന്നു കഴിക്കാവുന്ന ഊട്ടുപുരയുണ്ട്. ബഫേ സംവിധാനവും ഏര്‍പ്പെടുത്തും.

ജൈവ പച്ചക്കറിയാണ് സദ്യക്ക് ഉപയോഗിക്കുന്നത്. പാലക്കാട് എലവഞ്ചേരിയില്‍നിന്ന് മൂന്നു ടണ്‍ പച്ചക്കറിയാണ് എത്തിച്ചത്. വയനാട്ടില്‍നിന്ന് വാഴയിലയും. കാപ്പിയും തേയിലയും സുഗന്ധ ദ്രവ്യങ്ങളും ഇടുക്കിയില്‍നിന്നാണ് കൊണ്ടുവന്നത്. ശനിയാഴ്ച ഉച്ച മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ചായ കൗണ്ടറുകള്‍ സ്വപ്നനഗരിയിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top