Flash News

എല്ലാവരുടെയും വികസനം ലക്ഷ്യം – നരേന്ദ്രമോദി

September 25, 2016

pm-modi2കോഴിക്കോട്: ന്യൂനപക്ഷങ്ങളോട് 50 വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം പ്രസിഡന്‍റ് ദീനദയാല്‍ ഉപാധ്യായ സ്വീകരിച്ച നയം തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിംകളെ പ്രീണിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ അവരെ ശുദ്ധീകരിക്കുകയെന്നതാണ് ഈ നയം. ബി.ജെ.പി ദേശീയ കൗണ്‍സിലിന് സമാപനം കുറിച്ച് കോഴിക്കോട് സ്വപ്ന നഗരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാവരുടെയും ക്ഷേമവും എല്ലാവരുടെയും സന്തോഷവും’ എന്നതായിരുന്നു 50 വര്‍ഷം മുമ്പ് ഇതേ നഗരത്തില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ ഉയര്‍ത്തിപ്പിടിച്ച നയം. സമൂഹത്തിലെ ഒരംഗവും അസ്പൃശ്യനായിരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. ന്യൂനപക്ഷങ്ങളോടുള്ള നയം എന്തായിരിക്കണമെന്ന കാര്യത്തില്‍ 50 വര്‍ഷം മുമ്പ് ദീനയാല്‍ ഉപാധ്യായയുടെ കാഴ്ചപ്പാട് എന്തായിരുന്നുവെന്നാണ് നാം നോക്കേണ്ടത്. മതേതരത്തിന് വികൃതമായ പരികല്‍പന നല്‍കുകയും ദേശഭക്തി തെറ്റായ കാര്യമായി കരുതുകയും ചെയ്തിരുന്ന കാലത്താണ് ദീനദയാല്‍ ഉപാധ്യായ തന്‍െറ കാഴ്ചപ്പാട് മുന്നോട്ടുവെച്ചത്.

മുസല്‍മാനെ പ്രീണിപ്പിക്കേണ്ട, അവഹേളിക്കുകയും വേണ്ട, പകരം അവരെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു ദീനദയാല്‍ ഉപാധ്യായയുടെ നയം. മുസല്‍മാനെ വോട്ട് ബാങ്കായി പരിചരിക്കാതെ അവനെ അവനായിതന്നെ കാണുകയാണ് വേണ്ടതെന്നും ഉപാധ്യായ ഓര്‍മിപ്പിച്ചിരുന്നു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഈ നയം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് നമ്മള്‍. ഇതുകൊണ്ടാണ് ‘സബ് കാ സാഥ് സബ് കാ വികാസ്’ (എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനം) നാം മുദ്രാവാക്യമാക്കിയത്. എല്ലാവരുടെയും വികസനത്തിനായി നാം കഠിനപരിശ്രമം നടത്തണം.

സമ്പന്നന്‍ താഴത്തേട്ടിലേക്ക് വന്ന്, അവരെ കൈപിടിച്ച് ഉയര്‍ത്തിയെങ്കില്‍ മാത്രമേ സമൂഹത്തില്‍ തുല്യത ഉണ്ടാകൂ എന്ന് ദീനദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും തുല്യരാക്കാന്‍ അതാണ് ചെയ്യേണ്ടത്. നമ്മുടെ പാര്‍ട്ടി സമൂഹത്തിലെ പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. നമ്മുടെ എല്ലാ പദ്ധതികളും താഴത്തേട്ടിലുള്ളവര്‍ക്കാണ്. സമൂഹത്തിലെ അസന്തുലനം എങ്ങനെ ഇല്ലാതാക്കാമെന്ന് നാം ആലോചിക്കണം. അതിനായി പുതിയ പദ്ധതികള്‍ ആവശ്യമില്ല. കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധവെക്കാതിരുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കിയാല്‍തന്നെ മതി. നിലവിലുള്ള 80 കേന്ദ്ര പദ്ധതികള്‍ ദീനദയാലിന്‍െറ ജന്മശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കാന്‍ പരിശ്രമിക്കണം. പാവപ്പെട്ടവരുടെ വികസന വര്‍ഷമായി ഈ വര്‍ഷം നാം തെരഞ്ഞെടുത്തിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top