Flash News

ഓണം ബമ്പര്‍ എട്ടുകോടിയുടെ ഉടമയെ കണ്ടത്തൊനായില്ല

September 26, 2016

onam-lottery-result-2016-696x392തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഓണം ബമ്പര്‍ എട്ടുകോടി രൂപയുടെ ലോട്ടറി അടിച്ചത് ആര്‍ക്കാണെന്ന് കണ്ടത്തൊനായില്ല. അടിച്ചത് തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്. ലോട്ടറി അടിച്ചിട്ടും ഭാഗ്യവാന്മാരെ കണ്ടത്തൊതെ സര്‍ക്കാറിന്‍െറ കൈവശമിരിക്കുന്നത് 300 കോടിയിലധികം.

2010 മുതല്‍ അവകാശികളില്ലാതെ കിടന്ന 312,65,53,234 രൂപ ഖജനാവിലേക്ക് കണ്ടുകെട്ടിയെന്നാണ് ഇതുസംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ അറിയിച്ചിരിക്കുന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനം കൈപ്പറ്റണമെന്നാണ് നിയമം. ചെറിയ സമ്മാനങ്ങള്‍ക്കായി അവകാശികള്‍ എത്തുന്നത് കുറവാണെന്ന് ലോട്ടറി വില്‍പനക്കാരും പറയുന്നു. ജനപ്രിയ ഭാഗ്യക്കുറികളെന്ന് അവകാശപ്പെടുന്ന തിരുവോണം ബമ്പര്‍, വിഷു ബമ്പര്‍ എന്നിവയുടേതുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ക്ക് അവകാശികളില്ലാതെ കോടിക്കണക്കിന് രൂപയാണ് ഭാഗ്യക്കുറി വകുപ്പിന് സൗജന്യമായി കിട്ടിയത്.

kerala-onam-bumper-lottery-2016-result


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top