കവര്‍ച്ചക്കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

malayalam-daily-news-thump-1-2കാസര്‍കോട്: നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മഞ്ചേശ്വരം ഹൊസങ്കടിയില്‍ വീടിന്‍െറ വാതില്‍പൊളിച്ച് അകത്തുകടന്ന് ദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി 30 പവനും 30,000 രൂപയും റിട്സ് കാറും കവര്‍ന്നതടക്കം 15ലേറെ കേസുമായി ബന്ധമുള്ള യുവാവാണ് കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ക്ളബില്‍ ചേദ്യംചെയ്യാനായി എത്തിച്ചപ്പോള്‍ രക്ഷപ്പെട്ടത്. ഹൊസങ്കടി സ്വദേശിയാണ് യുവാവ്.

സെപ്റ്റംബര്‍ ഒമ്പതിന് പുലര്‍ച്ചെ രണ്ടരക്കാണ് ഹൊസങ്കടി കടമ്പാര്‍മനയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടില്‍ മുഖംമൂടിസംഘം കവര്‍ച്ച നടത്തിയത്. കാര്‍ പിറ്റേന്ന് പണമ്പൂര്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്തെിയിരുന്നു.

കാറില്‍നിന്ന് കിട്ടിയ വിരലടയാളങ്ങളും വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും പൊലീസ് പരിശോധിച്ചുവരുകയായിരുന്നു. എന്നാല്‍, നേരത്തേ കേസുകളില്‍ പ്രതിയാവാത്തതിനാല്‍ പൊലീസ് ശേഖരിച്ചുവെച്ച വിരലടയാളങ്ങളുമായി ഇവക്ക് സാമ്യതയില്ലായിരുന്നു. കേസില്‍ ആദ്യം ഒരു തുമ്പും ലഭിച്ചിരുന്നില്ല. എന്നാല്‍, സൈബര്‍ സെല്‍ 25,000ത്തിലധികം ഫോണ്‍ കാളുകള്‍ പരിശോധിച്ചശേഷമാണ് യുവാവിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് എ.ആര്‍ ക്യാമ്പിലെ പൊലീസ് ക്ളബിലേക്ക് കൊണ്ടുവന്നത്.

Print Friendly, PDF & Email

Leave a Comment