മെക്‌സിക്കോയില്‍ ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് കത്തോലിക്കാ വൈദികര്‍

priestsമെക്‌സിക്കോ സിറ്റി: വെസ്‌റ്റേണ്‍ മെക്‌സിക്കൊ ഹൈവേയുടെ ഓരത്ത് വെടിയേറ്റു മരിച്ച നിലയില്‍ ഒരു വൈദികനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയില്‍ വെടിയേറ്റു മരിച്ചത് മൂന്നാമത്തെ വൈദികനാണെന്ന് സ്‌റ്റേറ്റ് പ്രോസിക്യുട്ടര്‍ സെപ്തംബര്‍ 25-ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

റവ. ഹോസെ അല്‍‌ഫ്രാഡൊ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പള്ളിയില്‍ നിന്ന് തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയതായിരുന്നു.

റവ. ഹോസെയെ തട്ടിക്കൊണ്ടുപോയ തിങ്കളാഴ്ചയാണ് ഗള്‍ഫ് കോസ്റ്റ് സ്‌റ്റേറ്റിലെ വെറക്രൂസില്‍ തലേ ദിവസം തട്ടിെക്കാണ്ടുപോയ രണ്ടു വൈദികരുടെ വെടിയേറ്റു കൊല്ലപ്പെട്ട മൃതശരീരങ്ങള്‍ കണ്ടെടുത്തത്.

മെക്‌സിക്കോയില്‍ വൈദികര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2006 നു ശേഷം മെക്‌സിക്കോയില്‍ മാത്രം 31 വൈദികരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുള്ളത്. വൈദികര്‍ക്കു നേരെയുള്ള അക്രമണം അവസാനിക്കണമെന്ന് കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടോ അധികാരികളോട് ആവശ്യപ്പെട്ടു.

mexico-mexico-priests-killedmexico

Print Friendly, PDF & Email

Leave a Comment