ഇരുകൂട്ടരുടേയും ഭാഷയറിയാതെ സൗദി യുവാവ് അബൂസിനും അമേരിക്കക്കാരി ക്രിസ്റ്റീനയും വീഡിയോ ചാറ്റ് ചെയ്തു, അബൂസിന്‍ അകത്താകുകയും ചെയ്തു

chatingന്യൂയോര്‍ക്ക്: ഇരുവര്‍ക്കും പരസ്പരം ഭാഷയറിയില്ലെങ്കിലും അവര്‍ വീഡിയോ ചാറ്റ് ചെയ്തു. ഒടുവില്‍ അബൂസിന്‍ എന്ന സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കക്കാരിയായ ക്രിസ്റ്റീന എന്ന കൗമാരക്കാരിയുമായി നടത്തിയ വീഡിയോ ചാറ്റിങ്ങിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായ സൗദി യുവാവ് അബൂസിനാണ് (19) അറസ്റ്റിലായത്. ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ് വക്താവ് അറിയിച്ചു.

മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നിയമ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. യുവാവിനെ തുടര്‍ നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇംഗ്ലീഷ് അറിയാത്ത അബൂസിന്‍ അറബി അറിയാത്ത ക്രിസ്റ്റീനയുമായി നടത്തിയ ചാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും അബൂസിന്‍ വാര്‍ത്തയായി. പിന്നീട് മറ്റ് പെണ്‍കുട്ടികളുമായുള്ള അബൂസിന്റെ ചാറ്റിങ് വീഡിയോകളും പ്രചരിച്ചിരുന്നു.

https://youtu.be/-xCGnHp-AYo

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment