ട്രം‌പ് പ്രസിഡന്റായാല്‍ മനുഷ്യത്വരഹിതമായ തീരുമാനങ്ങള്‍ നടപ്പിലാക്കും; ട്രം‌പിനെ നിശിതമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും;

candidate-donald-trump-800x430വാഷിങ്ടണ്‍: യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും രംഗത്ത്. ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗങ്ങളിലൂടെയാണ് ഇരുപത്രങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് പ്രസിഡന്റായാല്‍ മനുഷ്യത്വ രഹിതമായ തീരുമാനങ്ങളാകും നടപ്പിലാക്കുകയെന്നാണ് ഇരുപത്രങ്ങളുടെയും വാദം. ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്നതാണ് പ്രധാനമെന്ന് ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ വ്യക്തമാക്കുമ്പോള്‍ എന്തുകൊണ്ട് ട്രംപ് പ്രസിഡന്റാകരുതെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ വിശദീകരിക്കുന്നു.

ഹിലരി ക്ലിന്റണ്‍ യുഎസ് പ്രസിഡന്റാകുന്നതിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇരു സ്ഥാനാര്‍ഥികളും തമ്മിലുള്ള അദ്യത്തെ ടിവി സംവാദം ഇന്നു നടക്കാനിരിക്കെയാണ് രാജ്യത്ത് ഏറെ സ്വാധീനമുള്ള രണ്ടു പത്രങ്ങള്‍ ട്രംപിനെതിരെ ഒരേ അഭിപ്രായവുമായി രംഗത്തെത്തിയത്. ന്യൂയോര്‍ക്കിലെ ഹാംപ്സ്റ്റഡ് ഹോഫ്‌സ്ട്ര യൂണിവേഴ്‌സിറ്റിയിലാണ് സംവാദം നടക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment