Flash News

ഇന്ത്യന്‍-അമേരിക്കന്‍ ഹിന്ദുക്കളുടെ സഹകരണത്തെ പുകഴ്‌ത്തി ഡൊണാള്‍ഡ് ട്രം‌പ്

September 26, 2016

trumpവാഷിങ്ടണ്‍: ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ പുകഴ്ത്തി യുഎസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്‌കാരത്തിനും ഹൈന്ദവ സമൂഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ് പറഞ്ഞു.

ഒക്‌ടോബര്‍ 15 നു നടക്കുന്ന റിപ്പബ്ലിക്കന്‍ ഹിന്ദു കൂട്ടായ്മ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കും റാലിയിലേക്കും അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ സ്വാഗതം ചെയ്തു കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂജേഴ്‌സിയിലെ പിഎന്‍സി ആര്‍ട്‌സ് സെന്ററിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ലോകപ്രശ്‌സ്ത വ്യക്തികളെയും ബോളിവുഡ് താരങ്ങളെയും ഹിന്ദുമത നേതാക്കന്മാരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സംഘാടാകര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top