Flash News
കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****    ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു   ****    ബെലാറസ് പ്രസിഡന്റിനെതിരെ യുഎസ് പിന്തുണയോടെ നടന്ന അട്ടിമറി പരാജയപ്പെടുത്തിയതായി ബെലാറസ് രഹസ്യാന്വേഷണ ഏജന്‍സി   ****    ലൂസിയാനയിൽ അഞ്ച് പേർക്ക് വെടിയേറ്റു; ഒരു ദിവസത്തിൽ യു എസിലെ മൂന്നാമത്തെ മൾട്ടിപ്പിൾ ഷൂട്ടിംഗ്   ****   

ട്രം‌പും ഹില്ലരിയും നേര്‍ക്കുനേര്‍; തെരഞ്ഞെടുപ്പ് സം‌വാദം ന്യൂയോര്‍ക്കില്‍ തുടങ്ങി

September 26, 2016

27highlights-8-superjumboന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ഒരേ വേദിയില്‍ വരുന്ന തല്‍സമയ സംവാദ പരിപാടികള്‍ക്ക് തുടക്കമായി. മൂന്നു ദശകത്തിനിടയിലെ ഏറ്റവും വാശിയേറിയ സംവാദമാണ് ഹിലരി ക്ലിന്റനും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സംവാദത്തില്‍ ആദ്യമുയര്‍ന്ന ചോദ്യം. ഈ വിഷയത്തില്‍ രണ്ടു വ്യത്യസ്ത നിലപാടുകളാണ് ഇരുസ്ഥാനാര്‍ഥികളും സ്വീകരിച്ചത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നികുതി ഇളവ് നല്‍കി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

അതേസമയം, സാമ്പത്തിക സമത്വത്തെക്കുറിച്ചായിരുന്നു ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ പറഞ്ഞത്. പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ധന എന്നിവയാണ് എന്റെ സ്വപ്നം. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹില്ലരി പറഞ്ഞു. ഇതു ചെറിയ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കി.

നികുതി ഇളവും നികുതി വര്‍ധനവും സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ ട്രംപ് വര്‍ഷങ്ങളായി നികുതി അടയ്ക്കാതെ രാജ്യത്ത് നികുതി വെട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു ഹില്ലരിയുടെ പരാമര്‍ശം. ഇതു ട്രംപിനെ പ്രകോപിതനാക്കി. പരാമര്‍ശത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്നു ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ ഹില്ലരി അതില്‍നിന്നും ഒഴിഞ്ഞുമാറി. യാഥാര്‍ഥ്യമില്ലാത്ത ചില കാര്യങ്ങള്‍ പതിവു രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ ഹില്ലരി പറയുന്നു. മറിച്ച് ഹില്ലരിക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച ദിശാബോധമോ അതിനെക്കുറിച്ചുള്ള വ്യക്തമായ പദ്ധതികളോ ഇല്ലെന്നായിരുന്നു ട്രംപ് തിരിച്ചടിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങള്‍. ഹോഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടക്കുന്ന ആദ്യ സംവാദം തന്നെ ലോകശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പാണ്. 90 മിനിറ്റ് നീളുന്ന സംവാദത്തില്‍ 15 മിനിറ്റിന്റെ ആറു പകുതികളാണ് ഉണ്ടാവുക.

വിഷയങ്ങള്‍ ഇങ്ങനെ: രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ. വിഷയവുമായി ബന്ധപ്പട്ട ചോദ്യവുമായി മോഡറേറ്റര്‍ ചര്‍ച്ച തുടങ്ങും. മറുപടിക്ക് രണ്ടു മിനിറ്റ്. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ പരസ്പരമുള്ള മറുപടികള്‍. എന്‍ബിസി അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടാണ് ആദ്യ സംവാദത്തില്‍ മോഡറേറ്റര്‍. സ്ഥാനാര്‍ഥികള്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാല്‍ മോഡറേറ്റര്‍ക്ക് ഇടപെടാം. 1980ല്‍ റോണള്‍ഡ് റീഗനും ജിമ്മി കാര്‍ട്ടറും തമ്മില്‍ നടന്ന സംവാദമാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. എട്ടു കോടി ജനങ്ങളാണ് അന്ന് സംവാദം കണ്ടത്. ഇക്കുറി ഈ എണ്ണം മറികടക്കുമെന്നാണ് പ്രതീക്ഷ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top