പഠനത്തില്‍ മോശമായതിന് സ്കൂള്‍ അധികൃതര്‍ മര്‍ദ്ദിച്ച വിദ്യാര്‍ഥിനി രക്തം ഛര്‍ദിച്ചു

malayalam-daily-news-thump-1-2മംഗളൂരു: പഠനത്തില്‍ മോശമായതിന് സ്കൂള്‍ അധികൃതര്‍ മര്‍ദിച്ച വിദ്യാര്‍ഥിനി രക്തം ഛര്‍ദിച്ചു. ബെല്‍ത്തങ്ങാടിക്കടുത്ത വെനൂരില്‍ കുംബശ്രീ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയെയാണ് ചുമരിനോട് ചേര്‍ത്തുനിര്‍ത്തി സ്കെയില്‍ ഉപയോഗിച്ച് തലക്കടിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ മംഗളൂരു വെന്‍റ്ലോക് ആശുപത്രിയിലേക്ക് മാറ്റി.

സ്കൂളിനോട് ചേര്‍ന്ന ഹോസ്റ്റലില്‍ താമസിച്ചാണ് കുട്ടി പഠിക്കുന്നത്. പുലര്‍ച്ചെ ഒരു മണിവരെ പഠിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് കുട്ടി ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഗിരീഷിനെതിരെ പൊലീസ് കേസെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment