പ്രഭുദേവയും പിതാവ് മുഗുര്‍ സുന്ദറും നൃത്തച്ചുവടുകളുമായി ഒരേ വേദിയില്‍

prabhuനടന്‍ പ്രഭുദേവയും പിതാവ് മുഗുര്‍ സുന്ദറും ഒരുമിച്ച് നൃത്തം ചെയ്യുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഷോയിലാണ് ഇരുവരും ഒന്നിച്ച് ചുവടുവച്ചത്. പ്രായത്തെ തോല്‍പ്പിക്കുന്ന ചുവടുകളുമായി പ്രഭുദേവയ്‌ക്കൊപ്പം മുഗുര്‍ സുന്ദര്‍ മനോഹരമായാണ് നൃത്തം ചെയ്യുന്നത്.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു കാലത്തെ ഏറ്റവും പ്രശസ്തനായ കൊറിയോഗ്രാഫറായിരുന്ന മുഗുര്‍ സുന്ദര്‍ നിരവധി ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

കുറച്ചു കാലങ്ങളായി സിനിമാരംഗത്ത് അദ്ദേഹം സജീവമല്ലെങ്കിലും ടിവി ഷോകളില്‍ അതിഥിയായും വിധികര്‍ത്താവും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

https://youtu.be/xVY89gSfAfw

പ്രഭുദേവ, തമന്ന, സോനു സൂഡ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ കോമഡി ചിത്രം ‘ടുടക് ടുടക് ടുടിയ’യിലെ ചല്‍ മാര്‍ പാട്ട് പുറത്തിറങ്ങി. നീണ്ട നാളുകള്‍ക്കു ശേഷം പ്രഭുദേവയുടെ ഡാന്‍സ് ഈ പാട്ടിലൂടെ കാണാം. എമി ജാക്‌സണ്‍ ആണ് പാട്ടില്‍ അതിഥി താരമായെത്തുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് എ.എല്‍ വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി താരം ജോയ് മാത്യുവും അമലാ പോളിന്റെ സഹോദരന്‍ അഭിജിത് പോളും ചിത്രത്തിലുണ്ട്. സോനു സൂദിന്റെ ആദ്യ നിര്‍മാണ സംരംഭത്തില്‍ ഫറാ ഖാന്‍ ഉള്‍പ്പെടെ ബോളിവുഡിലെ ഒരു കൂട്ടം താരങ്ങളും അണിനിരക്കുന്നുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment