Flash News

പാക് നടന്മാര്‍ അഭിനയിച്ച സിനിമകള്‍ തടയുമെന്ന് രാജ് താക്കറെയുടെ സംഘടന

September 29, 2016

ae-dil-hai-mushkil-star-castമുംബൈ: പാക് നടീനടന്മാര്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന് രാജ് താക്കറെയുടെ എം.എന്‍.എസ്. പാക് പൗരന്മാരായ നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ‘ആയെ ദില്‍ഹെ മുശ്കില്‍’, നടി മഹിറാ ഖാന്‍ വേഷമിട്ട ‘റഹീസ്’ എന്നീ ചിത്രങ്ങള്‍ക്കാണ് ഭീഷണി. ദീപാവലിയോടെ പ്രദര്‍ശനം ലക്ഷ്യമിടുന്ന സിനിമകളാണിവ. ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ദേശസ്നേഹത്തിന്‍െറ പേരിലാണ് എം.എന്‍.എസിന്‍െറ ഭീഷണി.

ഇതിനിടയില്‍ രംഗം തണുപ്പിക്കാന്‍ എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുമായി നടന്‍ സല്‍മാന്‍ ഖാന്‍ ബന്ധപ്പെട്ടു. എന്നാല്‍, ഇത് അഭ്യൂഹം മാത്രമാണെന്ന് സിനിമാ മേഖലയിലെ എം.എന്‍.എസിന്‍െറ തൊഴിലാളി സംഘടന മഹാരാഷ്ട്ര നവനിര്‍മാണ്‍ ചിത്രപത് കര്‍മചാരി സേനാ അധ്യക്ഷന്‍ അമയ് good-morning-pakistan-with-mahira-khan-30ഖോപ്കര്‍ പറഞ്ഞു. ഷാറൂഖ് ഖാന്‍, കരണ്‍ ജൗഹര്‍ എന്നിവരുടെ സിനിമനിര്‍മാണ കമ്പനികളാണ് എം.എന്‍.എസിന്‍െറ ഭീഷണി നേരിടുന്നത്.

പാക് നടന്മാരെ നിരോധിക്കുന്നതിലൂടെ എങ്ങനെയാണ് ഭീകരാക്രമണങ്ങളെ ചെറുക്കാനാവുക എന്ന് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കാശ്യപ് ചോദിച്ചു. കലയിലൂടെയുള്ള സാംസ്കാരിക കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സിനിമ മേഖല ലോകത്തെവിടെനിന്നുമുള്ള കലാകാരന്മാര്‍ക്കു നേരെ തുറന്നിട്ടിരിക്കുകയാണെന്നും സര്‍ക്കാറാണ് ആര്‍ക്കൊക്കെ ഇന്ത്യയില്‍ ജോലിചെയ്യാമെന്ന് തീരുമാനിക്കേണ്ടതെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

അതേസമയം, പാക് കലാകാരന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഗായകന്‍ അഭിജീത് ഭട്ടാചാര്യ രംഗത്തുവന്നു. പാകിസ്താനികളെ കലാകാരന്മാരെന്ന് വിളിക്കരുതെന്നും ഇന്ത്യന്‍ മണ്ണിലെ അവസരങ്ങള്‍ മുതലെടുത്ത അവര്‍ ഇന്ത്യക്ക് ഒന്നും തിരിച്ചുനല്‍കുന്നില്ലെന്നും പറഞ്ഞ അഭിജീത് പാക് നടന്മാര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ജൗഹര്‍മാര്‍ക്കും ഭട്ടുമാര്‍ക്കും ഖാന്‍മാര്‍ക്കുമെതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വെല്ലുവിളി ഉയര്‍ത്തേണ്ടതെന്നും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top